രണ്ടു പെങ്ങന്മാരുടെ മക്കളെ ഒരുമിച്ചു കെട്ടാൻ വിവാഹ മണ്ഡപത്തിൽ എത്തിയ വരനെ പോലീസ് പൊക്കി . യുവാവിന്‍റെ ശ്രമം പൊളിച്ചതിനു പിന്നിൽ സോഷ്യൽ മീഡിയ. തമിഴ്നാട്ടിലെ തിരുച്ചുഴിയിൽ നടന്ന നാടകീയ സംഭവങ്ങൾ ഇങ്ങനെ :

രാമമൂർത്തിയെന്ന മുപ്പത്തൊന്നുകാരന്‍റെ രണ്ടു വിവാഹം ഒരേ സമയത്തു തന്നെ നടത്തണമെന്ന സ്വപ്നം ആണ് അധികൃതരുടെ കൃത്യസമയത്തുള്ള ഇടപെടൽ മൂലം പൊലിഞ്ഞത്. വരൻ രാമമൂർത്തിയുടെ ഒരു സഹോദരി കലൈശെൽവിയുടെ മകൾ രേണുകാദേവിയുമായാണ് ആദ്യം കല്യാണം ഉറപ്പിച്ചത്. എന്നാൽ, ഒരു വധുവിനേക്കൂടി സ്വന്തമാക്കണമെന്നു മോഹമുദിച്ച രാമമൂർത്തി, അമുദവല്ലി എന്ന രണ്ടാമത്തെ സഹോദരിയുടെ പക്കൽ തന്‍റെ ആവശ്യവുമായി എത്തുകയായിരുന്നു. സഹോദരന്‍റെ നിർബന്ധത്തിനു വഴങ്ങി അമുദവല്ലി തന്‍റെ മകൾ ഗായത്രിയെ രാമമൂർത്തിക്കു നല്കാൻ സമ്മതിക്കുകയും ചെയ്തു. തുടർന്ന് കല്യാണത്തിനുള്ള ഒരുക്കങ്ങളായി. വരന്‍റെയും വധുക്കളുടെയും ചിത്രങ്ങൾ അടക്കമുള്ള വിവാഹക്കുറിയാണ് ബന്ധുക്കൾ തയാറാക്കിയത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

എന്നാൽ, കല്യാണക്കുറിയിൽ വധുവിന്‍റെ സ്ഥാനത്തു രണ്ടു പേരുടെ പേരും ഫോട്ടോയും ചേർത്തിരിക്കുന്നതു ശ്രദ്ധയിൽപ്പെട്ട പലരും കുറിയുടെ ഫോട്ടോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു, പിന്നെ പറയാനുണ്ടോ പൂരം. കല്യണക്കുറി വൈറലായതോടെ വാർത്ത തമിഴ്നാട്ടിലെ സമൂഹ്യക്ഷേമവകുപ്പ് അധികൃതരുടെ കാതിൽ എത്തുകയായിരുന്നു. അതോടെ ബഹുഭാര്യാത്വം കുറ്റകരമാണെന്നു ബോധ്യപ്പെടുത്തി വിവാഹം മുടക്കാൻ അധികൃതർ ഇത്തിരി പ്രയാസപ്പെട്ടു. തനിക്ക് രണ്ടു ഭാര്യമാരുണ്ടായിരിക്കുമെന്നു ജാതകത്തിൽ കണ്ടെത്തിയതിനാലാണ് ഈ സാഹസത്തിനു മുതിർന്നതെന്നു രാമമൂർത്തി പോലീസിനോട് പറഞ്ഞു. എന്തായാലും ഒടുവിൽ, ആദ്യം കല്യാണം ഉറപ്പിച്ച രേണുകാ ദേവിയുമായുള്ള വിവാഹം അധികൃതർ മുൻകൈയെടുത്ത് നടത്തുകയും ചെയ്തു.