ആശാനൊന്നടിച്ചാല്‍ അമ്പത്തൊന്ന് തിരിച്ചടിക്കും; അടിച്ച അധ്യാപികയെ വിദ്യാര്‍ത്ഥിനി തിരിച്ചടിക്കുന്ന വീഡിയോ വൈറല്‍

ആശാനൊന്നടിച്ചാല്‍ അമ്പത്തൊന്ന് തിരിച്ചടിക്കും; അടിച്ച അധ്യാപികയെ വിദ്യാര്‍ത്ഥിനി തിരിച്ചടിക്കുന്ന വീഡിയോ വൈറല്‍
April 18 07:50 2017 Print This Article

 

തന്നെ ക്ലാസ് മുറിയില്‍ വെച്ച് തല്ലിയ അധ്യാപികയെ വിദ്യാര്‍ത്ഥിനി തിരിച്ചു തല്ലുന്നതിന്റെ വീഡിയോ വൈറലാകുന്നു. ചൈനയിലാണ് സംഭവം. ചൈനീസ് സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റായ വെയ്‌ബോയിലാണ് ഈ വീഡിയോ പ്രത്യക്ഷപ്പെട്ടത്. ക്ലാസില്‍ മോശമായി പെരുമാറിയ വിദ്യാര്‍ത്ഥിനിയോട് അധ്യാപിക ദേഷ്യപ്പെട്ടു. എന്നാല്‍ ധൈര്യമുണ്ടെങ്കില്‍ തന്നെ തല്ലാനായിരുന്നു വിദ്യാര്‍ത്ഥിനിയുടെ വെല്ലുവിളി.

ഇതോടെ ദേഷ്യം സഹിക്കാനാവാതെ അധ്യാപിത വിദ്യാര്‍ത്ഥിനിയെ തല്ലി. പിന്നീട് അവിടെ നടന്നത് സിനിമാ സ്റ്റൈലിലുള്ള സംഭവങ്ങളാണ്. ഇരുവരും ക്ലാസില്‍ത്തന്നെ ഏറ്റുമുട്ടി. പൊരിഞ്ഞ അടി. തുടര്‍ന്ന് മറ്റു വിദ്യാര്‍ത്ഥികള്‍ എത്തി ഇവരെ പിടിച്ചു മാറ്റാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ ചൈനയില്‍ എവിടെയാണ് ഈ സംഭവമുണ്ടായതെന്നോ ഏതു സ്‌കൂളാണ് ഇതെന്നോ വ്യക്തമല്ല.

20 ലക്ഷത്തിലേറെ ആളുകളാണ് ഈ വീഡിയോ ഇതുവരെ കണ്ടത്. വിദ്യാര്‍ത്ഥിനിയെയും അധ്യാപികയെയും വിമര്‍ശിക്കുന്ന കമന്റുകളും വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. വിദ്യാര്‍ത്ഥികളെ പെരുമാറ്റം പഠിപ്പിക്കേണ്ട അധ്യാപകര്‍ ഇപ്രകാരം വിദ്യാര്‍ത്ഥികളുമായി ശണ്ഠകൂടുന്നതിനെയാണ് ഏറെപ്പേരും വിമര്‍ശിക്കുന്നത്.

വീഡിയോ കാണാം

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles