മുന്‍ ലോക ഒന്നാം നമ്പര്‍ ബാഡ്മിന്റണ്‍ താരം ലീ ചോംഗ് വീ വിരമിച്ചു. കാന്സറിനെത്തുടര്ന്നുള്ള ചികിത്സയിലായിരുന്ന ചോംഗ് വീ പൂര്‍ണ ആരോഗ്യം വീണ്ടെടുക്കാത്തതിനാലാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. കഴിഞ്ഞ വര്‍ഷമാണ് താരത്തിന് മൂക്കില്‍ കാന്‍സര്‍ കണ്ടെത്തിയത്. ചികിത്സയിലായിരുന്ന വീ ജനുവരിയില്‍ തിരിച്ചുവരവിന് ശ്രമിച്ചു. എന്നാല്‍, ഡോക്ടര്‍മാരുടെ ഉപദേശത്തെത്തുടര്‍ന്ന് ബാഡ്മിന്റണില്‍നിന്ന് വിരമിക്കുകയായിരുന്നു. 348 ആഴ്ച പുരുഷ റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തു തുടര്‍ന്ന ചോംഗ് വീക്ക് ലോക ചാമ്പ്യന്‍ഷിപ്പ്, ഒളിമ്പിക് സ്വര്‍ണമെഡലുകള്‍ നേടാനായിട്ടില്ല. രണ്ടു ചാമ്പ്യന്‍ഷിപ്പിലും മൂന്നു പ്രാവശ്യം വീതം ഫൈനലില്‍ പ്രവേശിച്ചെങ്കിലും തോല്‍വിയായിരുന്നു. ചൈനയുടെ ലിന് ഡാന്‍ ആയിരുന്നു മലേഷ്യന്‍ താരത്തിന്റെ ഏറ്റവും വലിയ എതിരാളി. 2014ലെ ലോക ചാമ്പ്യന്‍ഷിപ്പില്‍ ഉത്തേജകമരുന്ന് ഉപയോഗിച്ചതിനെത്തുടര്‍ന്ന് വിലക്ക് നേരിടേണ്ടിവന്നു. എന്നാല്‍, 2015ല്‍ ബാഡ്മിന്റണ്‍ കോര്‍ട്ടില്‍ തിരിച്ചെത്തി.
Leave a Reply