130 വർഷം മുന്‍്പ് മരിച്ച് കുട്ടിയുടെ ശവക്കല്ലറ. എന്നും അവിടെ പ്രത്യക്ഷപ്പെടുന്ന പാവ. ഇക്കാലമത്രയും ദുരൂതയുണർത്തിയ ശവക്കല്ലറയുടെ രഹസ്യം കണ്ടെത്തിയിരിക്കുകയാണ് ഇപ്പോൾ. ഓസ്ട്രേലിയയിലെ അഡ്ലെയ്ഡിൽ ഹോപ് വാലി സെമിത്തേരിയിലാണ് സംഭവം. ഇവിടെ ഹെർബട്ട് ഹെന്റി ഡിക്കർ എന്ന ഒരു രണ്ടുവയസുകാരന്റെ ശവക്കല്ലറയിലാണ് കഴിഞ്ഞ എട്ടു വർഷമായി സ്ഥിരമായി മാസത്തിൽ ഒരു തവണ കളിപ്പാട്ടങ്ങൾ പ്രത്യക്ഷപ്പെടുന്നത്.
1885 ജൂണ്‍ രണ്ടിനാണ് ഈ കുഞ്ഞ് മരിച്ചത്. എട്ടു വർഷമായി ഇതുതുടരുന്നെങ്കിലും ആരാണ് ഈ കളിപ്പാട്ടങ്ങൾ ഇവിടെക്കൊണ്ടുവന്ന് വയ്ക്കുന്നതെന്ന് കണ്ടെത്താൻ ആർക്കും സാധിച്ചിരുന്നില്ല. ഇതിനു പിന്നിലെ രഹസ്യം കണ്ടെത്താൻ പോലീസും ചരിത്രകാരൻമാരുമൊക്കെ ശ്രമിച്ചു. എല്ലാവരും തോറ്റുപോയി.
എന്നാൽ ഇപ്പോൾ അതിന്റെ ഉത്തരം ലഭിച്ചിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട ഒരു വാര്‍ത്ത ലിങ്കില്‍ ജൂലിയ റോഡ്സ് എന്ന ഹോപ്പ് വാലി സ്വദേശി ഇട്ട കുറിപ്പാണ് ആ രഹസ്യംത്തിന്റെ സത്യാവസ്ഥ പുറത്തെത്തിച്ചത്. ‘ഞാനും എന്‍റെ സുഹൃത്ത് വിക്കി ലോയ്സും ചേര്‍ന്നാണ് ആ കളിപ്പാട്ടങ്ങള്‍ അവിടെ വെക്കുന്നത്’ ഇതായിരുന്നു ആ കുറിപ്പ്.
‘ഒരു ദിവസം ഈ കല്ലറയ്ക്ക് അടുത്തുകൂടി നടക്കുമ്പോള്‍ ഈ കല്ലറ കാട് മൂടി കിടക്കുന്നത് കണ്ടു. ഒരു ചെറിയ കുട്ടിയുടെ കല്ലറ ഇത്രയും മോശം അവസ്ഥയില്‍ കണ്ടത് വളരെ സങ്കടപ്പെടുത്തി. അതിനാല്‍ അത് വൃത്തിയാക്കി അവിടെ ചില കളിപ്പാട്ടങ്ങള്‍ വച്ചു. അത് ഇപ്പോഴും മാസത്തിലൊരിക്കൽ തുടരുന്നു’. അവർ പറഞ്ഞു.
ഒരിക്കലും കല്ലറകൾ കാടുകയറി കിടക്കാൻ പാടില്ലെന്നും അതിനെ സംരക്ഷിക്കണമെന്നുമാണ് ജൂലിയ റോഡ്സ് പറയുന്നത്.കുഞ്ഞിന്റെ മരണംനടന്ന് അഞ്ചു വർഷത്തിന് ശേഷം മാതാപിതാക്കൾ തങ്ങളുടെ മറ്റു മക്കളോടൊപ്പം ഇവിടെനിന്ന് വളരെ ദൂരെയുള്ള ടാസ്മാനിയയിലേക്ക് സ്ഥലം മാറിപ്പോയി. പിന്നീട് ഒരിക്കലും അവർ ആരും ഇവിടേക്ക് എത്തിയിട്ടില്ല
Leave a Reply