ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

മാഞ്ചസ്റ്റർ : വീട്ടിൽ അതിക്രമിച്ചുകടന്നയാളിൽ നിന്ന് അമ്മയെ രക്ഷിക്കുന്നതിടെ പതിനഞ്ചുകാരനായ മകൻ കുത്തേറ്റു മരിച്ചു. വ്യാഴാഴ്ച വൈകുന്നേരം മാഞ്ചസ്റ്ററിലെ മൈൽസ് പ്ലാറ്റിംഗിലായിരുന്നു ഈ ദാരുണമായ സംഭവം. കത്തിയുമായി വന്ന ആക്രമിയിൽ നിന്ന് അമ്മയെ രക്ഷിക്കുന്നതിനിടെയാണ് ജാക്കൂബ് സിമാൻസ്‌കി കുത്തേറ്റു മരിച്ചത്. ഗുരുതരമായി പരിക്കേറ്റ അമ്മ കറ്റാർസിന ബാസ്റ്റേക്കിനെ (40) ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിയെന്ന് സംശയിക്കുന്ന ഒരാളെ വെള്ളിയാഴ്ച രാത്രി 250 മൈൽ അകലെയുള്ള കെന്റിൽ നിന്ന് അറസ്റ്റ് ചെയ്തതായി ഗ്രേറ്റർ മാഞ്ചസ്റ്റർ പോലീസ് റിപ്പോർട്ട് ചെയ്തു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വ്യാഴാഴ്‌ച രാത്രി 9.30 ഓടെ കുത്തേറ്റ ജാക്കൂബിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഒരു മണിക്കൂറിന് ശേഷം മരിച്ചു. കുടുംബത്തിന് വേണ്ടി പോരാടി മരിച്ച ഹീറോയാണ് ജാക്കൂബെന്ന് അയൽവാസികൾ വിശേഷിച്ചു. “ഒരു നല്ല ഭാവി മുന്നിലുണ്ടായിരുന്ന കൗമാരക്കാരനെയാണ് നഷ്ടമായിരിക്കുന്നത്. മകന്റെ മരണത്തിൽ അമ്മ കടുത്ത ദുഃഖം അനുഭവിക്കുന്നു. ആ ആഘാതത്തിൽ നിന്ന് അവർ കരകയറിയിട്ടില്ല.” – ജി‌എം‌പിയുടെ മേജർ ഇൻ‌സിഡന്റ് ടീമിൽ നിന്നുള്ള ഡിറ്റക്റ്റീവ് ചീഫ് ഇൻ‌സ്പെക്ടർ അലിസിയ സ്മിത്ത് പറഞ്ഞു. കറ്റാർസിനയുടെ നാല് മക്കളിൽ ഒരാളാണ് ജാക്കൂബ്.