ഒട്ടാവ: ഹുവായ് മൊബൈല്‍ കമ്പനി ചീഫ് ഫിനാന്‍സ് ഓഫീസര്‍ മെങ് വാന്‍ഴു കാനഡയില്‍ അറസ്റ്റില്‍. ചോദ്യം ചെയ്യലിനായി പ്രതിയെ അമേരിക്കയ്ക്ക് കൈമാറും. അറസ്റ്റുമായി ബന്ധപ്പെട്ട് കൂടുതല്‍ വിശദീകരണം നല്‍കാന്‍ അമേരിക്കയും കാനഡയും തയ്യാറായിട്ടില്ല.

ഡിസംബര്‍ ഒന്നിന് വാന്‍ക്വവെറില്‍ വെച്ചാണ് മെങ് അറസ്റ്റിലായതെന്ന് കാനഡ നീതിന്യായ മന്ത്രാലയത്തെ ഉദ്ധരിച്ച് സി.എന്‍.എന്‍. റിപ്പോര്‍ട്ട് ചെയ്തു.” വിശദമായ ചോദ്യം ചെയ്യലിനായി അമേരിക്കക്ക് കൈമാറും. മെങിന്റെ ജാമ്യാപേക്ഷ നാളെ പരിഗണിക്കുമെന്നും” നിതീന്യായ മന്ത്രാലയം അറിയിച്ചു. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ മന്ത്രാലയം തയ്യാറായില്ല.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അമേരിക്കന്‍ നിയമങ്ങള്‍ ലംഘിച്ചുകൊണ്ട് ഇറാന് വാര്‍ത്ത വിനിമയ ഉപകരണങ്ങള്‍ ഹുവായ് കൈമാറിയത് യു.എസ്. മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് അറസ്‌റ്റെന്നും സൂചനയുണ്ട്. അതേസമയം മെങിന്റെ അറസ്റ്റില്‍ വിശദീകരണം ആവശ്യപ്പെട്ട് ചൈന രംഗത്തെത്തിയിട്ടുണ്ട്. ഞങ്ങള്‍ക്ക് ഇരുരാജ്യങ്ങളുമായി നല്ല ബന്ധമാണ് ഉള്ളത്. അതുകൊണ്ട് തന്നെ അറസ്റ്റിനുള്ള വിശദീകരണം നല്‍കണം. മാത്രമല്ല മെങിന് എല്ലാ നിയമ സഹായവും ലഭിക്കണം. ചൈനീസ് വിദേശകാര്യ പ്രതിനിധി ഗെങ് ഷ്വാങ് പറഞ്ഞു.അറസ്റ്റുമായി ബന്ധപ്പെട്ട് കാനഡ വ്യക്തമായ വിശദീകരണം നല്‍കിയിട്ടില്ലെന്ന് ഹുവായ് മൊബൈല്‍ കമ്പനി അധികൃതര്‍ വ്യക്തമാക്കി.