നടിയും തെലുങ്ക് ബിഗ് ബോസ് താരവുമായ സരയു അറസ്റ്റില്‍. ഗണപതി ബപ്പ മോറിയ എന്ന് പാടിക്കൊണ്ട് മദ്യപിയ്ക്കുന്ന വീഡിയോയ്‌ക്കെതിരെയാണ് നടപടി എടുത്തിരിക്കുന്നത്. സരയു പങ്കുവച്ച വീഡിയോ ഏറെ വിവാദമായിരുന്നു.

ഹിന്ദു മതവിശ്വാസത്തെ വ്രണപ്പെടുത്തി എന്ന് ആരോപിച്ച് ഒരു കൂട്ടം ആളുകളും രംഗത്തെത്തിയിരുന്നു. സിര്‍സില്ല ജില്ലാ വിശ്വഹിന്ദു പരിഷത്ത് പ്രസിഡന്റ് അശോക് ഈ വീഡിയോ കണ്ടതോടെയാണ് സരയുവിന് എതിരെ നിയമ നടപടി സ്വീകരിച്ചത്.

WhatsApp Image 2024-12-09 at 10.15.48 PM

ഹിന്ദു മതത്തെ അപമാനിക്കും വിധമുള്ള വീഡിയോ ചെയ്ത സരയുവിന് എതിരെ നിയമ നടപടി സ്വീകരിക്കണം എന്ന് ആവശ്യപ്പെട്ട് അശോക് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് കേസ് ഹൈദരബാദിലെ ബഞ്ചാര ഹില്‍സ് പൊലീസ് കേസെടുക്കുകയായിരുന്നു.

പ്രാഥമിക അന്വേഷണത്തിന് ശേഷം സരയുവിനെ അറസ്റ്റ് ചെയ്തു എന്നാണ് റിപ്പോര്‍ട്ടുകള്‍. അറസ്റ്റ് ചെയ്തു കൊണ്ടു പോകുന്ന ഫോട്ടോകളും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. യൂട്യൂബ് വീഡിയോകളിലൂടെ ശ്രദ്ധേയായ സരയു ഷോര്‍ട്ട് ഫിലിമുകളിലും അഭിനയിച്ചിട്ടുണ്ട്.