യുകെയിലെ സ്പോർട്സ് പ്രേമികളുടെ നഗരമായ ലിവർപൂളിൽ ആദ്യമായി 12 ക്രിക്കറ്റ്‌ ടീമുകളെ അണിനിരത്തി കൊണ്ട് ടെന്നീസ് ബോൾ ക്രിക്കറ്റ്‌ മത്സരങ്ങൾ അരങ്ങേറുന്നു. വിജയിക്കുന്ന ടീമിന് ആയിരം പൗണ്ട് ഒന്നാം സമ്മാനം നൽകുന്ന “The Great Indian Dhabha” കപ്പിനു വേണ്ടിയുള്ള പ്രഥമ ടെന്നീസ് ബോൾ ക്രിക്കറ്റ് ടൂർണമെന്റ് നാളെ 12/05/2024 ഞായർ രാവിലെ 9 മണിമുതൽ യുകെയുടെ സാംസ്‌കാരിക നഗരമായ ലിവർപൂളിലെ ന്യൂഷം പാർക്ക്‌ ക്രിക്കറ്റ് ഗ്രൗണ്ടിൽ വെച്ച് നടത്തപ്പെടുന്നു.

മത്സരത്തിൽ പങ്കെടുക്കുന്ന നോർത്ത് വെസ്റ്റിലെ പ്രമുഖ ക്രിക്കറ്റ്‌ ക്ലബുകൾ

Team United Liverpool

Nortwales outlaws

Plattfield cc

Southport Warriors

Liverpool Rangers B

Whythynshaw warriors

Golden Eagle’s Sheffield

Stock CC

Liverpool Rangers A

Preston Striker’s

Manchester Knights

The Great Indian Dhaba CC

കലാശ മത്സരത്തിൽ വിജയിക്കുന്ന ടീമിന് ഒന്നാം സമ്മാനമായി നൽകുന്നത് £1000 +ട്രോഫി +മെഡൽ +ഒരു കുപ്പി ഒറ്റക്കൊമ്പനും, രണ്ടാം സ്ഥാനക്കാർക്ക് സമ്മാനമായി നൽകുന്നത് £600+ട്രോഫി +മെഡൽസ്.

കൂടാതെ മത്സരത്തിലെ മികച്ച ബാറ്റ്സ്മാൻ,മികച്ച ബൗളർ . Player of the tournament എന്നിവർക്ക് ക്യാഷ് പ്രൈസും ട്രോഫിയും നൽകുന്നു.

കളി കാണുവാനായി ഏവരെയും ലിവർ പൂൾ ന്യൂഷം പാർക്കിലേക്ക് സംഘാടകർ (post code – L67UN) സ്വാഗതം ചെയ്യുന്നു.