ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ടെസ്കോ സ്റ്റോറുകളിൽ ക്ലബ്‌ കാർഡ് നയത്തിൽ വീണ്ടും മാറ്റം നടപ്പിലാക്കാൻ ഒരുങ്ങി മാനേജ്മെന്റ്. പലചരക്ക് സാധനങ്ങൾക്കായി കൂടുതൽ തുക ചിലവാക്കാൻ കഴിയുന്ന പുതിയ സ്കീമാണ് നടപ്പിലാക്കാൻ ഒരുങ്ങുന്നത്. നാളെ മുതൽ, ഷോപ്പർമാർക്ക് അവരുടെ ക്ലബ് കാർഡ് ആപ്പ് ഉപയോഗിക്കാൻ കഴിയില്ല. പകരം പോയിന്റുകൾ ശേഖരിക്കുന്നത് തുടരാൻ ഒരു പുതിയ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യേണ്ടിവരും. ടെസ്കോ ഗ്രോസറി & ക്ലബ്കാർഡ് എന്ന പുതിയ ആപ്പ് അതേ രീതിയിൽ തന്നെ പ്രവർത്തിക്കും. ഇതിൽ ജോയിൻ ചെയ്യാൻ ഉപഭോക്താക്കൾ ലോഗിൻ ചെയ്യണം.

അതേസമയം,പോയിന്റുകൾ നേടുന്നത് തുടരാൻ ഷോപ്പർമാർക്ക് അവരുടെ ഫിസിക്കൽ ക്ലബ്കാർഡ് ഉപയോഗിക്കാനും കഴിയും. ജൂൺ 14 മുതൽ, സൂപ്പർമാർക്കറ്റ്,സിസി, പിസ്സ എക്സ്പ്രസ് എന്നിവയുൾപ്പെടെയുള്ള റിവാർഡിനായി ചെലവഴിക്കാൻ കഴിയുന്ന ക്ലബ് കാർഡ് വൗച്ചറുകളുടെ മൂല്യം കുറയ്ക്കും. എന്നാൽ ജൂൺ പകുതി മുതൽ, ടെസ്‌കോയുടെ 100 റിവാർഡ് പാർട്‌ണർമാരിൽ ആരെങ്കിലും എക്‌സ്‌ചേഞ്ച് ചെയ്‌താൽ മാത്രമേ ഉപഭോക്താക്കൾക്ക് മൂല്യം ഇരട്ടിയാക്കാൻ കഴിയൂ എന്നാണ് പുതിയ നയം വ്യക്തമാക്കുന്നത്.

ഇന്ധനത്തിനായി ചെലവഴിക്കുന്ന ഓരോ £2 നും നേരത്തെ ഓരോ പോയിന്റ് വീതം നൽകിയിരുന്നു. എന്നാൽ ഇപ്പോൾ അത് നിർത്തലാക്കുകയാണ് ടെസ്കോ. പുതിയ നയം അനുസരിച്ച് ഓരോ രണ്ട് ലിറ്ററിനും ഒരു പോയിന്റ് എന്നാണ് തീരുമാനം. നിലവിൽ ഇന്ധന വിലയെ ആശ്രയിച്ചു മാത്രമാണ് ഈ തീരുമാനം. നടപടി ഇന്ധന ഉപഭോക്താക്കൾക്ക് കനത്ത തിരിച്ചടിയാണ് സൃഷ്ടിച്ചിരിക്കുന്നത്.