ചാവക്കാട്: പ്രമുഖ കോണ്‍ഗ്രസ് നേതാവിന്റെ മകന്റെ തുണിക്കടയിലെ ജീവനക്കാരന് ക്രൂര മര്‍ദ്ദനം. ചാവക്കാടുള്ള ബ്യൂട്ടിക്ക് സ്ഥാപനമായ സെലിബ്രേഷന്‍സിലെ തൊഴിലാളിയായ യുവാവിനാണ് ഉടമയില്‍ നിന്നും ക്രൂര മര്‍ദ്ദനം ഏറ്റുവാങ്ങേണ്ടി വന്നത്. ഉടമ ഇയാളെ മര്‍ദ്ദിക്കുന്ന വീഡിയോ നവ മാധ്യമങ്ങളില്‍ ഇതിലാകം വലിയ ചര്‍ച്ചയ്ക്ക വഴിവെച്ചിരിക്കുകയാണ്.

തൊഴിലാളിയെ ക്രൂരമായി മര്‍ദ്ദിച്ച സെലിബ്രേഷന്‍സ് ഉടമ മുഹമ്മദ് റാഷിദ് പ്രമുഖനായ കോണ്‍ഗ്രസ് നേതാവും ഡിസിസി നേതാവുമായ ജബ്ബാര്‍ ലാമിയയുടെ മകനാണ്. സ്ഥാപനത്തിലെ ജീവനക്കാരനായ യുവാവ് സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ പ്രകോപിതനായ മുഹമ്മദ് റാഷിദ് അയാളെ അക്രമിക്കുകയായിരുന്നു. ജീവനക്കാരനെ ഇടിച്ചു വീഴ്ത്തിയ റാഷിദ് അദ്ദേഹത്തെ നിലത്തിട്ട് അകാരണമായി ചവിട്ടുന്നത് സിസിടി ദൃശ്യങ്ങളില്‍ കാണാന്‍ കഴിയും. ഇടയ്ക്ക് റാഷിദ് കടയുടെ ഷട്ടറിടാന്‍ മറ്റൊരാളോട് ആജ്ഞാപിക്കുന്നതും ദൃശ്യങ്ങള്‍ കാണാം. കടയിലെ ജീവനക്കാരനെ മര്‍ദ്ദിക്കുന്ന ഇയാളെ നിയമത്തിന് മുന്നിലെത്തിക്കണമെന്ന് നവ മാധ്യമങ്ങളിലൂടെ ആളുകള്‍ ആവശ്യപ്പെട്ടു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ടെക്‌സ്‌റ്റൈല്‍സ് ഉടമ മുഹമ്മദ് റാഷിദ് ജീവനക്കാരനെ മര്‍ദ്ദിക്കുന്ന വീഡിയോ.