മലയാളി നഴ്‌സായി അമേരിക്കയിൽ എത്തി നിരന്തരമായ പഠനത്തിലൂടെ ഡോക്ടറേറ്റ് നേടിയ സുജമോൾ സ്കറിയ യുഎസിലെ പെംബ്രോക് പൈൻസ് സിറ്റിയുടെ പരിസ്ഥിതി കമ്മിറ്റിയിൽ

മലയാളി നഴ്‌സായി അമേരിക്കയിൽ എത്തി നിരന്തരമായ പഠനത്തിലൂടെ ഡോക്ടറേറ്റ് നേടിയ സുജമോൾ സ്കറിയ യുഎസിലെ പെംബ്രോക് പൈൻസ് സിറ്റിയുടെ പരിസ്ഥിതി കമ്മിറ്റിയിൽ
April 15 16:45 2021 Print This Article

ഫ്ളോറിഡ: സൗത്ത് ഫ്ളോറിഡയിലെ പ്രധാന നഗരമായ പെംബ്രോക് പൈൻസ് സിറ്റിയുടെ പരിസ്ഥിതി കമ്മിറ്റിയിലേക്ക് ഡോ. സുജമോൾ സ്കറിയയെ തിരഞ്ഞെടുത്തു. സിറ്റി മേയർ ഫ്രാങ്ക് ഓർട്ടീസും കമ്മീഷണർ ഐറിസ് സിപ്പിളും സംയുക്തമായി ഡോ. സുജമോൾ സ്കറിയയുടെ പേര് നിർദേശിക്കുകയായിരുന്നു. സിറ്റി കൗൺസിൽ ഐക്യകണ്ഠേനയാണ് അംഗീകാരം നൽകിയത്.

സത്യപ്രതിജ്ഞ ചടങ്ങിൽ കേരള സമാജം പ്രസിഡന്റ് ജോജി ജോൺ, ഡമോക്രാറ്റിക് പാർട്ടി പ്രതിനിധി സാജൻ കുര്യൻ, ഫോമാ ദേശീയ എക്സിക്യൂട്ടീവ് അംഗം ബിജു ആന്റണി, ജോർജ് മലയിൽ തുടങ്ങിയവർ പങ്കെടുത്തു.

വിവിധ മേഖലകളിൽ മികവ് തെളിയിച്ച 11 വ്യക്തികൾ അടങ്ങിയ സമിതിയുടെ നിർദ്ദേശാനുസരണം ആയിരിക്കും പരിസ്ഥിതി സംബന്ധമായ വിഷയങ്ങളിൽ സിറ്റി കൗൺസിൽ തീരുമാനം എടുക്കുന്നത്. രണ്ടു ലക്ഷത്തോളം ജനസംഖ്യ ഉള്ള നഗരത്തിൽ ഒട്ടേറെ മലയാളികൾ ഉള്ളതിനാൽ അമേരിക്കയിലെ ‘കേരളം’ എന്നാണ് പെംബ്രോക് പൈൻസ് സിറ്റി അറിയപ്പെടുന്നത്.

മുംബൈ ഹിന്ദുജ നഴ്സിങ് കോളജിൽ നിന്നു ഡിപ്ലോമ നേടിയ സുജമോൾ ഫ്ളോറിഡ അറ്റ്ലാന്റിക്, യൂണിവേഴ്സിറ്റിയിൽ നിന്നു ബിരുദവും ബിരുദാനന്തര ബിരുദവും ഡോക്ടറൽ ഡിഗ്രിയും നേടി.

കോട്ടയം തോട്ടക്കാട് കയ്യാലപറമ്പിൽ കറിയാകുട്ടിയുടെയും കുഞ്ഞമ്മയുടെയും മകളാണ്. 16 വർഷമായി ഫ്ളോറിഡാ ഹോളിവുഡ് സിറ്റിയിലെ മെമ്മോറിയൽ റീജിയനൽ ഹോസ്പിറ്റലിലെ ഹൃദ്രോഗ വിഭാഗത്തിൽ സേവനം ചെയ്യുന്നു. ആലപ്പുഴ പുളിങ്കുന്ന് കൊടുപാടത്തിൽ ടോം ജോർജ്ജ് ആണ്  ഭർത്താവ്.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles