വിനയ് ഫോർട്ടിനെ നായകനാക്കി നവാഗതനായ അഷറഫ് ഹംസ സംവിധാനം ചെയ്ത ചിത്രമാണ് തമാശ. ഈ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിലെ രസകരമായ ഒരു സ്റ്റിൽ പങ്കു വെച്ച് സംവിധായകൻ അഷ്‌റഫ് ഹംസയിട്ട ഒരു ഫെയ്സ്ബുക് പോസ്റ്റാണ് ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അഷറഫ് ഹംസയുടെ വാക്കുകൾ ഇങ്ങനെ, തമാശ. ഇന്നെൻ്റെ സിനിമ റിലീസാണ്, പടം തുടങ്ങിക്കാണും സർ. അതു കൊണ്ട് വേഗം കൂടിപ്പോയതാണ്. പൊലീസുകാർ ചിരിയോടെ അടുത്തേക്ക് വന്നു, ഓ, ഡയറക്ടർ ആണല്ലേ. ഏതാ പടം? തമാശ. All the best ധൈര്യമായി പോകൂ. ഇത്രേം വേഗം വേണ്ട. എല്ലാവരും ചിരിയോടെ ആശംസിച്ചു. നന്നായി വരുമെന്ന്. തന്റെ ആദ്യ ചിത്രത്തിന്റെ റിലീസ് ദിവസം അമിത വേഗത്തിൽ വണ്ടിയോടിച്ചു തിയേറ്ററിലേക്ക് പോയ തന്നെ പൊലീസ് തടഞ്ഞപ്പോൾ സംഭവിച്ച സംഭാഷണമാണ് അഷറഫ് ഹംസ ഫെയ്സ്ബുക്കിലൂടെ പങ്കു വെച്ചിരിക്കുന്നത്. അതോടൊപ്പം ചിത്രത്തിലെ ഒരു രംഗം പുഴയിൽ ഇറങ്ങി നിന്ന് ഷൂട്ട് ചെയ്യുന്ന ദൃശ്യവും അദ്ദേഹം പങ്കു വെച്ചിരിക്കുന്നു.