ന്യൂസ് ഡെസ്ക്, മലയാളം യുകെ

തളിപ്പറമ്പ് ബ്ലോക്ക് അഗ്രികൾച്ചർ ഇമ്പ്രൂവ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഡയറക്ടറും ആലക്കോട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി , ബെസ്റ്റ് ഫ്രണ്ട്സ് ഗ്രൂപ്പ് ആലക്കോഡിന്റെ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന തങ്കച്ചൻ കല്ലറക്കൽ ( ജോർജ് ജോസഫ്) നിര്യാതനായി . 69 വയസ്സായിരുന്നു പ്രായം. മൃതസംസ്കാരം നാളെ ഒക്ടോബർ 30-ാം തീയതി ബുധനാഴ്ച രാവിലെ 10 .30 ന് ആലക്കോട് സെന്റ് മേരീസ് ഫൊറോനാ പള്ളിയിലെ കുടുംബ കല്ലറയിൽ നടക്കുന്നതാണ്. ഭാര്യ മോളി മുണ്ടക്കയം കാരയ്ക്കാട്ട് കുടുംബാംഗമാണ്.

മക്കൾ: ജോബിൻ ( ഡൽഹി), ജോസ്മി ( ബാംഗ്ലൂർ), ജസ്റ്റിൻ ( ആലക്കോട്)

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മരുമക്കൾ : ജോസി പുറ്റുമണ്ണിൽ തിരുമേനി( ഡൽഹി), ബൈജു തറക്കുന്നേൽ തേർത്തല്ലി ( ബാംഗ്ലൂർ),
സിബിനു ചേരോലിക്കൽ ( ആലക്കോട്).

സഹോദരങ്ങൾ: ബെന്നി (പൊൻകുന്നം ),ആൻസി( കൂത്താട്ടുകുളം ), സാബു( പാലാ), പരേതനായ സണ്ണി ( കട്ടപ്പന)

തങ്കച്ചൻ കല്ലറക്കലിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.