ലീഡ്സിലെ തറവാട് റെസ്റ്റോറന്റ് ഇംഗ്ലണ്ടിലെ മികച്ച പത്ത് റെസ്റ്റോറന്റുകളിൽ മൂന്നാമത്. ഭക്ഷണ ലോകത്തിൽ മലയാളത്തിന്റെ രുചി വാനോളമുയർന്നു. ഭക്ഷണപ്രിയൻമാർക്കിനി സുവർണ്ണകാലം.

ലീഡ്സിലെ തറവാട് റെസ്റ്റോറന്റ് ഇംഗ്ലണ്ടിലെ മികച്ച പത്ത് റെസ്റ്റോറന്റുകളിൽ മൂന്നാമത്. ഭക്ഷണ ലോകത്തിൽ മലയാളത്തിന്റെ രുചി വാനോളമുയർന്നു. ഭക്ഷണപ്രിയൻമാർക്കിനി സുവർണ്ണകാലം.
November 20 04:17 2019 Print This Article

ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം

ഇന്റർനാഷണൽ ട്രാവൽ ആൻറ് ടൂറിസം വെബ്സൈറ്റായ ബിഗ് സെവൻ ട്രാവൽ പല രാജ്യങ്ങളിലായി വർഷം തോറും നടത്തുന്ന സർവ്വേയിൽ ഇംഗ്ലണ്ടിലെ മികച്ച 25 ഹോട്ടലുകളിൽ ലീഡ്സിലെ തറവാട് റെസ്റ്റോറന്റ് മൂന്നാമതെത്തി. കഴിഞ്ഞ വർഷം ഇതേ സർവ്വേയിൽ തറവാട് പതിനേഴാം സ്ഥാനത്തായിരുന്നു. സൗത്തിന്ത്യൻ ഭക്ഷണങ്ങൾക്ക്, പ്രത്യേകമായും കേരളത്തിന്റെ തനതായ രുചികൾക്ക് പ്രാതിനിധ്യം നല്കികൊണ്ടുള്ള ഭക്ഷണങ്ങളാണ് തറവാട്ടിൽ ലഭിക്കുന്നത്. പ്രത്യേകിച്ച് തറവാട്ടിലെ താലി വളരെ പ്രസിദ്ധമാണ്. ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിൽ ഇന്ത്യൻ ക്ലാപ്റ്റനടക്കം സീസണിൽ പങ്കെടുത്ത ടീമുകളിൽ പലരും തറവാട് റെസ്റ്റോറന്റ് സന്ദർശിച്ചിരുന്നു. രുചികരമായ ഭക്ഷണങ്ങളുടെ നീണ്ട നിരതന്നെ തറവാട്ടിൽ ഉണ്ടെങ്കിലും ഞണ്ട് വറ്റിച്ചത്, കൊച്ചിൻ കൊഞ്ച് റോസ്റ്റ്, മുട്ട റോസ്റ്റ് തുടങ്ങിയവയാണ് തറവാടിന്റെ എടുത്തു പറയേണ്ട പ്രത്യേകതകൾ.

ഇംഗ്ലണ്ടിലെ താമസക്കാരും അതിഥികളും ആയ ആസ്വാദകർ തീർച്ചയായും അറിഞ്ഞിരിക്കേണ്ടതും ആസ്വദിക്കേണ്ടതുമായ രുചി വൈവിധ്യങ്ങൾ ഒരുക്കുകയാണ് ഇന്ത്യൻ റസ്റ്റോറന്റുകൾ. ഇംഗ്ലണ്ടിലെ പാരമ്പര്യമായി കണ്ടുവരുന്ന കുടുംബങ്ങൾ നടത്തുന്ന റസ്റ്റോറന്റുകൾക്ക് പുറമേ രണ്ടാം തലമുറക്കാരും മൂന്നാം തലമുറക്കാരായ ഇന്ത്യക്കാർ തുടങ്ങിവച്ച പുതിയ ഭക്ഷണ ശാലകളുടെ ഒരു നിര തന്നെയുണ്ട് ഇംഗ്ലണ്ടിൽ. തട്ടുകട ഭക്ഷണം മുതൽ സ്റ്റാർ ഹോട്ടൽ നിലവാരത്തിലുള്ള ഭക്ഷണശാലകൾ വരെ ഇവയിലുണ്ട്.നമ്മുടെ നാടിന്റെ തനിമ യിലേക്കും സ്വാദിന്റെ മാന്ത്രികത യിലേക്കും കൊണ്ടെത്തിക്കാൻ മത്സരിക്കുക ആണ് ഇന്ത്യൻ റസ്റ്റോറന്റുകൾ.

ഡ്രൈലിംഗ്ടൺലെ പ്രഷാദ് റസ്റ്റോറന്റ് വെജിറ്റേറിയൻസിന്റെ പ്രിയ കേന്ദ്രമാണ്. പരമ്പരാഗത റെസിപ്പികളിൽ പുതിയ പരീക്ഷണം നടത്തി വിജയിച്ച ഇവർ പ്രധാനമായും നോർത്തിന്ത്യൻ ഭക്ഷണമാണ് വിളമ്പുന്നത്. കെന്റ് ലെ ആംബ്രെറ്റിൽ റസ്റ്റോറന്റ് ഉടമസ്ഥനും ഷെഫുമായ ദേവ ബിസ്വാൽ യുകെയുടെ ബെസ്റ്റ് ഏഷ്യൻ ഷെഫ് അവാർഡ് ജേതാവാണ്. ഇന്ത്യൻ വിഭവങ്ങൾക്കൊപ്പം യുകെയുടെ എക്സോട്ടിക് ഭക്ഷണവും വിളമ്പുന്ന ശാലയാണ് ഇത്.

ലണ്ടനിലെ ചെട്ടിനാട് റസ്റ്റോറന്റ് സൗത്ത് ഇന്ത്യയിലെ വിഭവങ്ങൾക്കാണ് പ്രാധാന്യം കൊടുക്കുന്നത്. ദോശയും മസാല ദോശയും ആണ് ഇവിടുത്തെ മാസ്റ്റർ പീസ് വിഭവങ്ങൾ.

ലിമിങ്ടൺ ലെ റിവാസ് റസ്റ്റോറന്റ് ഏറ്റവും മികച്ച ഇന്ത്യൻ ഭക്ഷണം മാത്രം വിളമ്പുന്ന ഇടമാണ്. ഓരോ ദിവസവും ഓരോ പുതിയ വിഭവങ്ങൾ പരിചയപ്പെടുത്താൻ ഇവർ ശ്രമിക്കുന്നു. ചെട്ടൻഹാംലെ കൊലോഷി ഭക്ഷണശാലയിൽ ഹോം സ്റ്റൈൽ വിഭവങ്ങൾ മാത്രമാണ് വിളമ്പുന്നത്. ഗൃഹാതുരതയുണർത്തുന്ന രുചിയും സൗകര്യങ്ങളുമാണ് ഇവിടുത്തെ പ്രത്യേകത.

ബർമിങ്ഹാമിലെ വിക്ടറി തന്തൂരി, ഇന്ത്യൻ ബംഗ്ലാദേശി വിഭവങ്ങൾക്കുള്ള ഇടമാണ്. അതേസമയം ലീഡ്സിലെ ബുണ്ടോബസ്റ്റ് ഇന്ത്യയിലെ പച്ചക്കറി വിഭവങ്ങളും ബിയറും മാത്രം വിളമ്പുന്നു. എപ്പിങ് ലെ ഇന്ത്യൻ ഓഷ്യൻ റസ്റ്റോറന്റ് ഇന്ത്യയിലെമ്പാടുമുള്ള രുചി വിഭവങ്ങൾ നൽകാൻ ശ്രമിക്കുന്നുണ്ട്.

മാഞ്ചസ്റ്ററിലെ ഡിഷ്റൂംഈ ശ്രേണിയിലെ ഏറ്റവും ഏകതാനമായ ഭക്ഷണശാലയാണ് ബോംബെയിലെ പരമ്പരാഗത ഇറാനി അനുസ്മരിപ്പിക്കുന്ന ഇവിടം ഭക്ഷണ പ്രേമികളുടെ ഇഷ്ടകേന്ദ്രമാണ്. ലണ്ടനിലെ മൊട്ടു, സന്ദർശിക്കുന്നവർ വീട്ടിലേക്ക് മടങ്ങുമ്പോൾ കയ്യിൽ ഒരു പൊതിയും ഉണ്ടാകും എന്ന് തീർച്ചയാണ് ഇംഗ്ലണ്ട് കണ്ട മികച്ച ടേക്ക് എവേ റസ്റ്റ്‌റെന്റ് ആണ് ഈ തടിയൻ. കേംബ്രിഡ്ജിലെ താജ് തന്തൂരി 1986 മുതൽ ഇന്ത്യൻ ബംഗ്ലാദേശി ഇംഗ്ലണ്ട് ചൈനീസ് വിഭവങ്ങൾ വിളമ്പുന്ന ഇടമാണ്. ഇനിയും പതിനഞ്ചിലധികം ഏറ്റവും മികച്ച ഇന്ത്യൻ ഭക്ഷണശാലകൾ ഇംഗ്ലണ്ടിൽ ഉണ്ട് എന്നത് ഭക്ഷണ പ്രേമികൾക്ക് സന്തോഷവാർത്ത ആണ്.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles