റോയ് തോമസ്, എക്സ്റ്റർ
ലണ്ടൻ: രണ്ടായിരത്തിനു ശേഷം ഇംഗ്ലണ്ടിലേക്ക് എത്തിയ മലയാളികൾ ടാക്സിയടക്കമുള്ള ചെറു വാഹന ഡ്രൈവിങ് തൊഴിൽ മേഖലയിലേക്ക് നിരവധി പേർ കടന്നുവന്നുവെങ്കിലും നിരത്തിൻ്റെ രാജാക്കന്മാരായ ട്രെക്കുകളുടെ സാരഥികളാകുവാൻ കൂടുതൽ പേർ മുന്നോട്ടു വന്നത് കോവിഡാനന്തരമാണ്.
ട്രെക്ക് ഡ്രൈവിങ്ങ് മേഖലയില്‍ കൂടുതല്‍ ചെറുപ്പക്കാർ കടന്നുവരുന്നതിനും, അവര്‍ക്ക് അവശ്യകരവും ആവേശകരമായ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കിക്കൊണ്ട്, പുതിയ തൊഴിലവസരങ്ങളെ പറ്റിയും ബിസിനസ്സ് സാധ്യതകളെ കുറിച്ച് വ്യക്തമായ വിവരങ്ങൾ നല്കുകയെന്ന ലഷ്യത്തോടെ 2021ൽ ബിജു തോമസ്, റോയ് തോമസ്, റിജു ജോണി, റജി ജോണി, അരുൺ തോമസ് തുടങ്ങിയവരുടെ നേതൃത്വത്തിൽ ആരംഭിച്ച യുകെ മലയാളികളുടെ കൂട്ടായ്മയാണ് മലയാളി ട്രക്ക് ഡ്രൈവർസ് യുണൈറ്റഡ് കിംഗ്ഡം (MTDUK)
യുകെയുടെ വടക്ക് ജോൺ ഓ ഗ്രോട്സ് മുതൽ തെക്ക് ലാൻഡസ് എൻട് വരെയുള്ള മലയാളി ട്രക്ക് ഡ്രൈവർമാരുടെ കൂട്ടായ്മയുടെ 4-ാമത് വാർഷിക സമ്മേളനം ഫെബ്രുവരി 6, 7, 8 തീയതികളിൽ ഡർബിഷെയറിലെ ലെ MATLOCK Lea Green Outdoorsil വെച്ച് നടത്തപ്പെടുകയാണന്ന് കൂട്ടായ്മയ്ക്ക് നേതൃത്വം നല്കുന്ന അനിൽ അബ്രാഹം, റോയ് തോമസ്, ജെയ്ൻ ജോസഫ്, അമൽ പയസ്,
ജിബിൻ ജോസഫ് എന്നിവർ അറിയിച്ചു.
2021ൽ തുടങ്ങി വച്ച ഈ കൂട്ടായ്മയുടെ പ്രഥമ സമ്മേളനം 2022 ഫെബ്രുവരിയിൽ പീക്ക് ഡിസ്ട്രകറ്റിൽ വച്ച് കോശി വർഗീസിൻ്റെ നേതൃത്തിൽ വിജയകരമായി നടത്തുകയുണ്ടായി . തുടര്‍ന്ന് എല്ലാ വര്‍ഷവും ഈ സൗഹൃദ കൂട്ടായ്മ കൂടുതല്‍ കൂടുതൽ മനോഹരവും വിജയകരവുമായി ആഘോഷിച്ച് വരുന്നു.
മലയാളി ട്രക്കിങ്ങ് ഡ്രൈവിങ് കൂട്ടായ്മ രൂപം കൊണ്ടത് ബന്ധങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും തൊഴിൽ ഇടങ്ങളിലെ പ്രശ്നങ്ങൾ പങ്കുവെക്കുവാനും, സുരക്ഷിത ഡ്രൈവിംഗിനുള്ള പരിശീലനങ്ങളും, അടിയന്തര സാഹചര്യങ്ങളിൽ പരസ്പരം സഹായിക്കാനുള്ള ഒരു കൈത്താങ്ങും ആകുകയെന്ന ലക്ഷ്യത്തോടെയാ. നാം ഒന്നായി നിൽക്കെ, എന്ത് വിഷമവും അതിജീവിക്കാൻ കഴിയുമെന്നതാണ് കൂട്ടായ്മയുടെ പ്രചോദനം.
ട്രക്കിംഗ് ഒരു തൊഴിൽ മാത്രമല്ല അതാണ് ഇന്ന് ഏതൊരു ദേശത്തിൻ്റെയും ദൈനംദിന ജീവിതത്തെ മുന്നോട്ട് നയിക്കുന്ന ചാലക ശക്തി. ട്രക്ക് ഡ്രൈവർന്മാർ വെറും ചരക്കുകൾ കൊണ്ടുപോകാൻ നിയോഗിക്കപ്പെട്ടവർ മാത്രമല്ല, മറിച്ച് ദേശത്തു ജീവിക്കുന്നവരുടെ സ്വപ്നങ്ങൾ ആവശ്യങ്ങൾ, വിശ്വാസങ്ങൾ എല്ലാം ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് എത്തിക്കുന്ന രാജ്യത്തിൻ്റെയും ജനങ്ങളുടെയും അഭിവാജ്യരായ സമൂഹമാണന്ന ഉത്തരവാദിത്വ ബോധമാണ് ഈ ജോലി കൂടുതൽ ആത്മാർത്ഥമായി ചെയ്യുവാനുള്ള എം ടി ഡി യു കെ അംഗങ്ങളുടെ ശക്തിയും പ്രചോദനവും. ചിലപ്പോൾ നീണ്ട റോഡുകളും ഉറക്കമില്ലാത്ത രാത്രികളും അവരെ കീഴ്പ്പെടുത്താൻ ശ്രമിക്കുമ്പോഴും, അതിനെ അതിജീവിക്കുവാൻ സാധിക്കുന്നതും ഇത്തരമൊരു വികാരമാണ്.
സൂര്യൻ അസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്ത്തിലേക്ക് പുതിയ സഹസ്രാബ്ദത്തിൻ്റെ ആരംഭം മുതല്‍,
വാഹനത്തിന്റെ വലുപ്പവും ഭാരത്തിന്റെ അളവും പാതയിൽ പതിയിരിക്കുന്ന തടസ്സങ്ങളും വക വെയ്ക്കാതെ മഴയും, മഞ്ഞും, വെയിലും കണക്കിലെടുക്കാതെ ചരക്കുകൾ നീക്കുന്ന തൊഴില്‍ അവസരത്തിന്റെ സാധ്യതകൾ മനസ്സിലാക്കികൊണ്ട്, കേരളത്തിൻ്റെ അഭിമാനമായ ഈ ചുണകുട്ടന്മാർക്ക് ഇതൊരു തൊഴില്‍ മാത്രമല്ല, അതിലുപരി വാഹനം ഒരു വികാരമാണന്ന് എന്നുറക്കെ പ്രഖ്യാപിച്ച് കൊണ്ടാണ് ഈ രംഗത്ത് ചുവടുവെച്ചു തുടങ്ങിയത്. പിന്നീട് കൂടുതല്‍ കൂടുതൽ ആളുകള്‍ ആ പാതയിലേക്ക് കടന്നു വരുന്നതാണ് കണ്ടുവരുന്നത്.
തൊഴില്‍ മേഖലയില്‍ അനന്ത സാധ്യതകളുള്ള ഡ്രക്ക് ഡ്രൈവിങ്ങ് മേഖലയിലേക്ക് കൂടുതൽ ചെറുപ്പക്കാർ കടന്നുവരുന്നതിന് അവർക്ക് ആവശ്യമായ മാര്‍ഗ നിര്‍ദേശങ്ങളും സഹായങ്ങളും നല്‍കുന്നതിനും പുതിയ തൊഴിൽ അവസരങ്ങളെ പറ്റിയും ബിസിനസ്സ് സാധ്യതകളെ കുറിച്ച് വ്യക്തമായ വിവരം നല്കുവാനുമായി MTDUK വീണ്ടും വേദിയൊരുക്കുമ്പോൾ നിരത്തിലെ രാജക്കന്മാരുടെ നാലാമത് കൂട്ടായ്മ മുൻ വർഷങ്ങളിലേതു പോലെ തന്നെ രാജികീയവും പ്രൗഡ ഗംഭീരവും ആയിരിക്കുമെന്നതിൽ സംഘാടകർക്ക് സംശയമില്ല.











Leave a Reply