പത്തു വര്‍ഷം മുന്‍പാണ് നരേന്ദ്രമോദി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ തൊഴാന്‍ എത്തിയത്. അന്ന്, ഗുജറാത്തിന്‍റെ മുഖ്യമന്ത്രിയായിരുന്നു. ഗുജറാത്തില്‍ അദ്ദേഹത്തോടൊപ്പം ജോലി ചെയ്തിരുന്ന മലയാളി ഐ.എ.എസ്. ഉദ്യോഗസ്ഥരാണ് ഗുരുവായൂര്‍ ക്ഷേത്രത്തിലെ ദര്‍ശന പുണ്യത്തെക്കുറിച്ച് വിവരിച്ചു കൊടുത്തത്. അങ്ങനെ, ഗുരുവായൂര്‍ ക്ഷേത്രത്തില്‍ തൊഴാനായി തലേന്നുതന്നെ മോദിയെത്തിയിരുന്നു. ശ്രീവല്‍സം ഗസ്റ്റ് ഹൗസില്‍ താമസിച്ചു. പുലര്‍ച്ചെ ക്ഷേത്രത്തില്‍ എത്തി വഴിപാടുകള്‍ നടത്തി.

പുലര്‍ച്ചെ അഞ്ചു മണിക്കായിരുന്നു അന്ന് വാര്‍ത്താസമ്മേളനം നടത്തിയത്. ഗുരുവായൂര്‍ ക്ഷേത്രത്തിലെ സ്ഥലപരിമിതി തിരിച്ചറിഞ്ഞ അദ്ദേഹം വാഹന പാര്‍ക്കിങ്ങിനായി ആധുനിക സാങ്കേതിക സംവിധാനം ഉപയോഗിക്കണമെന്ന് നിര്‍ദ്ദേശിച്ചാണ് മടങ്ങിയത്. ബി.ജെ.പി. ജില്ലാ പ്രസിഡന്റായി അന്ന് ആതിഥ്യമൊരുക്കിയ ശ്രീശന്‍ അടിയാട്ട് ഇന്നു പാര്‍ട്ടിയില്‍ ഇല്ല. പത്തു വര്‍ഷമായി പാര്‍ട്ടിക്കു പുറത്താണ്.

അധികാരത്തിലിരിക്കേ ഗുരുവായൂരിലെത്തുന്ന നാലാമത്തെ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി. ഇതിനു മുമ്പ് വന്ന മൂന്നുപേരും ഈ പുണ്യവഴികളിലൂടെ നടന്നെത്തുന്നതിന് വഴികാട്ടാന് ഗുരുവായൂര് കണ്ണനെ മനസില് വച്ചു പൂജിച്ച കെ.കരുണാകരനുണ്ടായിരുന്നു. ഇന്ദിരാഗാന്ധി മുതല് പി.വി.നരസിംഹറാവു വരെ. 1980 ജനുവരി 11ന് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഗുരുവായൂര് നടയിലെത്തിയത് തിരഞ്ഞെടുപ്പ് കാലത്താണ്.

തുലാഭാരം നടത്തുന്നതിനെ സുരക്ഷാകാരണം ചൂണ്ടിക്കാട്ടി ഉദ്യോഗസ്ഥര് തടഞ്ഞെങ്കിലും തന്റെ സുരക്ഷ കരുണാകരന് നോക്കുമെന്നായിരുന്നു ഇന്ദിരാഗാന്ധിയുടെ മറുപടി. പ്രധാനമന്ത്രിയായിരിക്കെ രാജീവ് ഗാന്ധി 1987 ഡിസംബര് 17ന് ഗുരുവായൂരില് എത്തിയത്
നാരായണീയം ശതവാര്ഷികം സമാപനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യാനാണ്. രണ്ട് കദളിപ്പഴക്കുലകളും അയ്യായിരം രൂപയും അദ്ദേഹം കാണിക്ക അര്പ്പിച്ചു. 1994 ജനുവരി 9ന് പ്രധാനമന്ത്രി പി.വി.നരസിംഹറാവുവിന്റെ വരവ് തൃശൂര് ഗുരുവായൂര് റയില്പാത രാഷ്ട്രത്തിനു സമര്പ്പിക്കുന്നതിനായിരുന്നു. കദളിപ്പഴക്കുലകളും നെയ്യും സമര്പ്പിച്ച അദ്ദേഹം ഉത്രാടം നക്ഷത്രത്തില് സഹസ്രനാമപുഷ്പാഞ്ജലിയും നടത്തി.

ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് പ്രധാനമന്ത്രിയായ ശേഷം മോദി എത്തുമ്പോള്‍ ഭക്തരെ സംബന്ധിച്ചിടത്തോളം ഏറെ പ്രതീക്ഷയുണ്ട്. കൂടുതല്‍ വികസന പദ്ധതികള്‍ ലഭിക്കാന്‍ മോദിയുടെ സന്ദര്‍ശനം ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് ഗുരുപവനപുരി.