ഷ്രൂസ്ബറി: സമീക്ഷ യുകെയുടെ (Sameeksha UK) ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച നാലാമത് ദേശീയ വടംവലി മത്സരം (SAMEEKSHA 4th ALL UK TUG OF WAR) ഷ്രൂസ്ബറിയിലെ ലണ്ടൻ റോഡ് സ്പോർട്സ് സെന്ററിൽ (London Road Sports Center, Shrewsbury) വെച്ച് ആവേശകരമായി നടന്നു. യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖ വടംവലി ടീമുകൾ മാറ്റുരച്ച മത്സരത്തിൽ ‘സ്റ്റോക്ക് ലയൺസ് വാരിയേഴ്സ്’ (Stoke Lions Warriors) ഒന്നാം സ്ഥാനം 2001 പൗണ്ടും എവർറോളിംഗ് ട്രോഫിയും സ്വന്തമാക്കി.

യുകെയിലെ പ്രമുഖ ഇടതുപക്ഷ കല കായിക സംസ്കാരിക സംഘടനയും മലയാളി കൂട്ടായ്മയായ സമീക്ഷ യുകെ സംഘടിപ്പിച്ച ഈ കായിക മാമാങ്കത്തിന്റെ ഔദ്യോഗിക ഉദ്ഘാടന ചടങ്ങിൽ സമീക്ഷ യുകെ
ദേശീയ പ്രസിഡന്റ് ശ്രീ. ബൈജു നാരായണന്റെ അധ്യക്ഷതയിൽ ദേശീയ സെക്രട്ടറി ശ്രീ.അഡ്വക്കേറ്റ് ദിലീപ് കുമാർ സ്വാഗതവും, പ്രോഗ്രാം കോഡിനേറ്റർ മാരായ ലണ്ടൻ ഏരിയ സെക്രട്ടറി ശ്രീ. വിപിൻ രാജ്, വെയിൽസ് ഏരിയ സെക്രട്ടറി ശ്രീ.അഖിൽ ശശി എന്നിവർ ആശംസകൾ നൽകി സംസാരിച്ചു.

ഷ്രൂസ്ബറി എം.പി ജൂലിയ ബക്ലി പ്രസ്തുത മത്സരം ഉദ്ഘാടനം (Julia Buckley MP) നിർവ്വഹിച്ചു. യുകെയിലെ മലയാളി സമൂഹം കായിക രംഗത്തും സാംസ്കാരിക രംഗത്തും നടത്തുന്ന ഇത്തരം മികച്ച കൂട്ടായ്മകളെയും പ്രവർത്തനങ്ങളെയും അവർ തന്റെ ഉദ്ഘാടന പ്രസംഗത്തിൽ അഭിനന്ദിച്ചു.
വാശിയേറിയ പോരാട്ടങ്ങൾക്കൊടുവിൽ ഫൈനലിൽ വിജയികളായ സ്റ്റോക്ക് ലയൺസ് വാരിയേഴ്സിന് 2001 പൗണ്ടും എവർറോളിംഗ് ട്രോഫിയും കരസ്ഥമാക്കി .

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

രണ്ടാം സ്ഥാനം നേടിയ ‘ടൺബ്രിഡ്ജ് ടസ്കേഴ്സ് കിങ്സ്’ (Tonbridge Tuskers Kings) 1001 പൗണ്ടിനും ട്രോഫിക്കും അർഹരായി. മൂന്നാം സ്ഥാനം ‘സ്റ്റോക്ക് ലയൺസ് ചാമ്പ്യൻസ്’ (Stoke Lions Champions – £501+Trophy ) സ്വന്തമാക്കിയപ്പോൾ, നാലാം സ്ഥാനം ‘അച്ചായൻസ് ഹെരീ ഫോർഡ്’ (Achayans Hereford £251+Trophy ) കരസ്ഥമാക്കി.

മറ്റു സ്ഥാനങ്ങൾ നേടിയ ടീമുകൾ താഴെ പറയുന്നവരാണ്:
അഞ്ചാം സ്ഥാനം: കൊമ്പൻസ് കാന്റർബറി (Kombans Canterbury – £151+Trophy )
ആറാം സ്ഥാനം: ലണ്ടൻ മച്ചാൻസ് (London Machans – £101+Trophy )
ഏഴാം സ്ഥാനം: വോർസെസ്റ്റർ തെമ്മാടീസ് (Worcester Themmadies – £101+Trophy )
എട്ടാം സ്ഥാനം: മല്ലൻസ് നോട്ടിംഗ്ഹാം (Mallans Nottingham – £101+Trophy )
പ്രത്യേക പുരസ്കാരങ്ങൾ:
ഫെയർ പ്ലേ അവാർഡ് (Fair Play Award): റോവേഴ്സ് എക്സറ്റർ (Rovers Exeter – £101+Trophy & Trophy)
ബെസ്റ്റ് പുള്ളർ അവാർഡ് (Best Puller Award): ജിതിൻ (കൊമ്പൻസ് കാന്റർബറി £101 & Trophy)

വിജയികൾക്കുള്ള ട്രോഫികളും സമ്മാനങ്ങളും ദേശീയ സെക്രട്ടറി അഡ്വ. ദിലീപ് കുമാർ, മുൻ ദേശീയ സെക്രട്ടറി ദിനേശ് വെള്ളാപ്പിള്ളി,ദേശീയ വൈസ് പ്രസിഡന്റുമാരായ ഗ്ലീറ്റർ കോട്ട്പോൾ, ആന്റണി ജോസഫ്, ജോയിന്റ് സെക്രട്ടറിമാരായ ബൈജു പി.കെ., സ്വരൂപ് കൃഷ്ണൻ, ദേശീയ ട്രഷറർ അജീഷ് ഗണപതിയാടൻ, സമീക്ഷ യു.കെ., ദേശീയ സെക്രട്ടറിയേറ്റ് അംഗം മിഥുൻ സണ്ണി, നാഷണൽ കമ്മിറ്റി അംഗങ്ങളായ അഖിൽ ശശി, വിപിൻ രാജ്, രാജ്, മണികണ്ഠൻ കുമാരൻ, രമേഷ് രത്നാകരൻ, എവലിൻ ചീരൻ, അനീഷ് ആന്റണി, ജോബി ജോസ്, ഷ്രോപ്ഷയർ യൂണിറ്റ് സെക്രട്ടറി സിറാജ് മൊയ്തീൻ, വെയിൽസ് ഏരിയ ജോയിന്റ് സെക്രട്ടറി റോയ് ഇഗ്നേഷ്യസ്, വെയിൽസ് ഏരിയ കമ്മിറ്റി അംഗം ജോസഫ്, ടൈറ്റിൽ സ്പോൺസറായ ലൈഫ് ലൈൻ പ്രതിനിധി എന്നിവർ ചേർന്ന് വിതരണം ചെയ്തു.
വലിയ ജനപങ്കാളിത്തത്തോടെയും കൃത്യമായ അച്ചടക്കത്തോടെയും കൂടിയാണ് ഈ വർഷത്തെ വടംവലി മത്സരം ആരംഭിച്ച് സമാപിച്ചതെന്ന് സമീക്ഷ യുകെ ഭാരവാഹികൾ അറിയിച്ചു. മത്സരത്തിൽ പങ്കെടുത്ത എല്ലാ ടീമുകൾക്കും, പരിപാടി വൻ വിജയമാക്കാൻ സഹായിച്ച സ്പോൺസർമാർക്കും കാണികൾക്കും കമ്മറ്റി അംഗങ്ങൾ പ്രത്യേകംനന്ദി രേഖപ്പെടുത്തുക യുണ്ടായി.

സമീക്ഷ യു.കെ.യുടെ അഞ്ചാം ദേശീയ വടംവലി മത്സരം 2027 ജൂൺ 5-ന് മാഞ്ചസ്റ്റർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെസ്റ്റർഫീൽഡിൽ വെച്ച് സംഘടിപ്പിക്കുമെന്ന് ദേശീയ സെക്രട്ടറി അഡ്വ. ദിലീപ് കുമാർ പ്രത്യേകമായി അറിയിച്ചു.