വിവാഹം കഴിഞ്ഞ് ഭർത്താവിന്റെ വീട്ടിലേക്ക് പോകുകയായിരുന്ന മണവാട്ടിയെ കാർ തടഞ്ഞ് നിർത്തി കാമുകൻ സ്വന്തമാക്കി. തൃശൂർ ചെറുതുരുത്തിയിൽ കഴിഞ്ഞ ദിവസമാണ് സംഭവം.

ചെറുതുരുത്തി പുതുശ്ശേരിക്കാരിയായ വധു വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങിയാണ് ചെറുതുരുത്തി തലശേരിയിലെ പ്രവാസിയുമായുള്ള വിവാഹത്തിന് സമ്മതിച്ചത്. വിവാഹം കഴിഞ്ഞ് വരന്റെ വീട്ടിലേക്ക് മടങ്ങുന്നതിനിടെ കാമുകനും കൂട്ടുകാരും ചേർന്ന് ചെറുതുരുത്തിയിൽ വച്ച് വിവാഹ സംഘത്തിന്റെ കാർ തടഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കാമുകനെ കണ്ടതോടെ ഭർത്താവിനെ ഉപേക്ഷിച്ച് മണവാട്ടി കാമുകനൊപ്പം പോകാൻ ഒരുങ്ങി. ഇത് നേരിയ സംഘർഷത്തിന് ഇടയാക്കി. ചെറുതുരുത്തി പൊലീസ് സ്ഥലത്തെത്തി ഇരുകൂട്ടരേയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. വധു അയൽക്കാരനായ യൂബർ ഡ്രൈവറുമായി വർഷങ്ങളായി സ്നേഹത്തിലായിരുന്നു. എന്നാൽ, ഇവരുടെ ബന്ധം അംഗീകരിക്കാൻ പെൺവീട്ടുകാർ തയ്യാറായില്ല. മറ്റൊരു വിവാഹം തീരുമാനിക്കുകയായിരുന്നു.

പൊലീസ് സ്‌റ്റേഷനിൽ വച്ചു നടന്ന ചർച്ചയിൽ വധു കാമുകനൊപ്പം പോകുകയാണെന്ന് അറിയിച്ചു. പെൺകുട്ടിയെ സ്വീകരിക്കാൻ ഭർത്താവും തയ്യാറായില്ല. വിവാഹത്തിന് വേണ്ടി മാത്രമാണ് ഇയാൾ കൊറോണ സമയത്ത് നാട്ടിലെത്തിയത്. പെൺവീട്ടുകാർ നഷ്ടപരിഹാരമായി രണ്ടര ലക്ഷം രൂപ വരന് നൽകി. പെൺകുട്ടി കാമുകനോടൊപ്പം പോയി. ഇരുവരെയും സ്വീകരിക്കാൻ കാമുകന്റെ മാതാപിതാക്കളും സ്റ്റേഷനിൽ എത്തിയിരുന്നു.