ഏറ്റവും ബുദ്ധിമുട്ടുള്ള പാചകരീതിയാണ് ഇന്ത്യക്കാരുടേതെന്നു ബ്രിട്ടീഷുകാരുടെ കണ്ടെത്തല്‍.  ഒരു പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ലണ്ടന്‍ ആസ്ഥാനമായുള്ള ടില്‍ഡ പബ്ലിഷിംഗ് നടത്തിയ പഠനത്തില്‍ രണ്ടായിരത്തോളം പേര്‍ പങ്കെടുത്തു. തയ്യാറാക്കാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള ഭക്ഷണം ഇന്ത്യന്‍ വിഭവങ്ങളാണെന്നാണ് പഠന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നത്.

ലോക്ക്ഡൗണ്‍ സമയത്ത് മിക്ക ബ്രിട്ടീഷ് പൗരന്മാരും ആഗോള പാചകരീതികള്‍ പരീക്ഷിച്ചു. അവരുടെ പാചക പരീക്ഷണങ്ങളെക്കുറിച്ചുള്ള വെളിപ്പെടുത്തലുകളാണ് നടത്തിയിരിക്കുന്നത്. സര്‍വേയില്‍ പങ്കെടുത്തവരില്‍ 39% പേര്‍ ഇന്ത്യന്‍ വിഭവങ്ങള്‍ വീട്ടില്‍ പാചകം ചെയ്യാന്‍ ശ്രമിച്ചതായി പറഞ്ഞു. ചൈനീസ്, ഇറ്റാലിയന്‍ വിഭവങ്ങളാണ് തയാറാക്കാനുള്ള ബുദ്ധിമുട്ടിന്റെ കാര്യത്തില്‍ രണ്ടും മൂന്നും സ്ഥാനത്തുള്ളത്.

അരി വയ്ക്കാനാണ് പലരും ബുദ്ധിമുട്ടിയത്. അരി പാകം ചെയ്യുമ്പോള്‍ പറ്റുന്ന പ്രധാന അബദ്ധങ്ങള്‍ പാത്രത്തിന്റെ അടിയില്‍ പിടിക്കുക, ശരിയായ പാകത്തില്‍ വേവാതിരിക്കുക തുടങ്ങിയവയാണെന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

റിപ്പോര്‍ട്ട് അനുസരിച്ച്, പ്രധാനമായും 18 – 34 വയസിന് ഇടയിലുള്ള ചെറുപ്പക്കാരാണ് ചോറ് പാകം ചെയ്യാന്‍ ഏറെ ബുദ്ധിമുട്ടിയത്. മൊത്തം ഇരുപത് വിഭവങ്ങളാണ് ഉണ്ടാക്കാന്‍ ‘ഏറ്റവും ബുദ്ധിമുട്ടുള്ള’ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇന്ത്യന്‍ ഭക്ഷണവിഭവങ്ങള്‍ ഏറ്റവും ബുദ്ധിമുട്ടുള്ളതായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ജര്‍മ്മന്‍ വിഭവങ്ങള്‍ ഏറ്റവും എളുപ്പത്തില്‍ തയ്യാറാക്കാവുന്ന വിഭങ്ങളുടെ പട്ടികയില്‍ ഒന്നാമതെത്തി.

ഇന്ത്യന്‍ വിഭവങ്ങള്‍ തയ്യാറാക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഓരോ മസാലക്കൂട്ടിന്റെയും അളവ്, പാചകം ചെയ്യുന്ന വിഭവത്തിന്റെ മൊത്തം രുചിയെ തന്നെ മാറ്റിമറിക്കാന്‍ കഴിയുന്നതാണ്. ഒരേ വിഭവം തന്നെ വ്യത്യസ്ത രീതികളില്‍ തയ്യാറാക്കാന്‍ കഴിയും എന്നതാണ് ഇന്ത്യന്‍ വിഭവങ്ങളുടെ മറ്റൊരു സവിശേഷത. കുടുംബം, പ്രദേശം തുടങ്ങി രുചിയെ സ്വാധീനിക്കുന്ന നിരവധി ഘടകങ്ങളുണ്ട്.