ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ചാൾസ് രാജാവ് കിരീടധാരണം നടത്താൻ ഇനിയുള്ളത് വളരെ കുറച്ച് ദിവസങ്ങൾ മാത്രം. ഇതിനോട് അനുബന്ധിച്ചു വിപുലമായ ചടങ്ങുകളാണ് ക്രമീകരിച്ചിരിക്കുന്നത്. 2023 മെയ്‌ 6 ശനിയാഴ്ചയാണ് കിരീടധാരണം നടക്കുന്നത്.

കിരീടധാരണ സമയം

ചാൾസ് മൂന്നാമൻ രാജാവിന്റെയും പത്നി കാമില രാജ്ഞിയുടെയും കിരീടധാരണം മെയ് 6 നാണ് നടക്കുന്നത്. ബക്കിംഗ്ഹാം കൊട്ടാരത്തിൽ നിന്ന് രാജകുടുംബം ഘോഷയാത്രയായി എത്തിയതിന് ശേഷം വെസ്റ്റ്മിൻസ്റ്റർ ആബിയിലെ ചടങ്ങുകൾ രാവിലെ 11 മണിക്ക് ആരംഭിക്കും. ചടങ്ങുകൾക്ക് ശേഷം കൊട്ടാരത്തിലേക്കുള്ള ഘോഷയാത്രയിൽ കൂടുതൽ രാജകുടുംബാംഗങ്ങൾ ചേരും. ബക്കിംഗ്ഹാം കൊട്ടാരത്തിന്റെ ബാൽക്കണിയിൽ രാജാവും രാജ്ഞിയും മറ്റ് കുടുംബാംഗങ്ങളും ചേർന്ന് ആ ദിവസത്തെ ആചാരപരമായ പരിപാടികൾ അവസാനിപ്പിക്കും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഘോഷയാത്രയുടെ റൂട്ട്

ഇരുവരും അഡ്മിറൽറ്റി കമാനം വഴി മാളിലൂടെ ഇറങ്ങി, ട്രഫാൽഗർ സ്‌ക്വയറിന്റെ തെക്ക് ഭാഗത്തേക്ക് പോകും, ​​തുടർന്ന് വൈറ്റ്ഹാൾ, പാർലമെന്റ് സ്ട്രീറ്റ് എന്നിവയിലൂടെ കടന്ന് ആബിയിൽ എത്തുമെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. കിരീടധാരണത്തിനുശേഷം രാജ്ഞി വൈറ്റ്ഹാൾ, ട്രാഫൽഗർ സ്‌ക്വയർ, പാൽ മാൾ, ഹൈഡ് പാർക്ക് കോർണർ, മാർബിൾ ആർച്ച്, ഓക്‌സ്‌ഫോർഡ് സർക്കസ് എന്നിവയിലൂടെ അഞ്ച് മൈൽ യാത്ര ചെയ്തു ബാക്കിഗ്ഹാം കൊട്ടാരത്തിൽ എത്തും. യാത്രയ്ക്കായി ഇരുവരും ഗോൾഡ് സ്റ്റേറ്റ് കോച്ചാണ് ഉപയോഗിക്കുന്നത്.

കിരീടധാരണത്തിന് ശേഷമുള്ള തിങ്കളാഴ്ച, അതായത് മെയ്‌ 8 യുകെയിൽ ബാങ്ക് അവധിയാണ്. ഈ ദിവസം സന്നദ്ധപ്രവർത്തനത്തിനായിട്ടാണ് നീക്കി വെച്ചിരിക്കുന്നത്. ഇതിലൂടെ ആളുകൾ അവരുടെ പ്രാദേശികമായ ഇടങ്ങളിലെ വിവിധ പ്രൊജക്ടുകളിൽ പങ്കുചേരുന്നു. ആഘോഷ പരിപാടികളുടെ ഭാഗമായി ടേക്ക് ദാറ്റ്, കാറ്റി പെറി, ലയണൽ റിച്ചി എന്നിവരണിനിരക്കുന്ന മ്യൂസിക് ഷോ ക്രമീകരിച്ചിട്ടുണ്ട്. 1953 ലെ രാജ്ഞിയുടെ കിരീടധാരണത്തിൽ നിന്നും ഇത്തവണത്തെ ചടങ്ങിന് ചില മാറ്റങ്ങളുണ്ട്. 1953-ലെ കിരീടധാരണം മൂന്ന് മണിക്കൂർ ദൈർഘ്യമുള്ളതും 8,000 അതിഥികൾ പങ്കെടുത്തുവെങ്കിലും ഇത്തവണത്തെ ചടങ്ങ് ചെറുതാണെന്നാണ് നിരീക്ഷകർ അഭിപ്രായപ്പെടുന്നത്.