ന്യൂസ് ഡെസ്ക് , മലയാളം യുകെ

ലണ്ടൻ : കൊറോണ വൈറസ് ബാധിതനായ ആദ്യ ബ്രിട്ടീഷ് പൗരൻ മരിച്ച നിലയിൽ. ഡിസംബറിൽ ചൈനയിലെ വുഹാനിൽ നിന്നും രോഗം പിടിപെട്ട ഇരുപത്താറുകാരൻ കോന്നർ റീഡിനെ കഴിഞ്ഞ ആഴ്ചയാണ് ബാംഗൂർ സർവകലാശാലയിലെ ഹാളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ചൈനയിലെ വുഹാനിൽ ഒരു കോളേജിൽ ജോലി ചെയ്യുന്നതിനിടെ കഴിഞ്ഞ ഡിസംബറിലാണ് റീഡിന് കോവിഡ് -19 സ്ഥിരീകരിച്ചത്. വുഹാനിൽ 16 ആഴ്ച ലോക്ക്ഡൗൺ, ഓസ്ട്രേലിയയിൽ രണ്ടാഴ്ച, യുകെയിൽ മൂന്നാഴ്ച ലോക്ക്ഡൗൺ എന്നിവ നേരിട്ട ചെറുപ്പക്കാരനാണ് റീഡ്. ചൈനയിൽ വളരെയധികം ബുദ്ധിമുട്ടുകൾ റീഡ് നേരിട്ടിരുന്നുവെന്ന് അദ്ദേഹത്തിന്റെ മാതാപിതാക്കൾ വെളിപ്പെടുത്തി. ഒക്ടോബർ 25 ഞായറാഴ്ച രാത്രി 10 മണിക്ക് ശേഷമാണ് ഈ ദാരുണ സംഭവം ഉണ്ടായതെന്ന് നോർത്ത് വെയിൽസ് പോലീസിന്റെ വക്താവ് പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

എല്ലാ പ്രതിസന്ധികളെയും തരണം ചെയ്തെത്തിയ റീഡിന്റെ മരണം ദുരൂഹത നിറഞ്ഞതാണോയെന്ന് പലരും സംശയിക്കുന്നു. എന്നാൽ സംശയാസ്പദമായ സാഹചര്യങ്ങളൊന്നുമില്ല എന്നാണ് പോലീസ് വ്യക്തമാക്കിയത്. എല്ലാവരെയും സ്നേഹിച്ചും സന്തോഷിപ്പിച്ചുമാണ് റീഡ് ജീവിച്ചതെന്ന് ബന്ധുക്കൾ വെളിപ്പെടുത്തി. നോർത്ത് വെയിൽസിലെ ഒരു വലിയ കുടുംബത്തിൽ നിന്നുള്ള മാതാപിതാക്കൾ കോണറിന് 12 വയസ്സുള്ളപ്പോൾ ഓസ്‌ട്രേലിയയിലെ ഗോൾഡ് കോസ്റ്റിലേക്ക് കുടിയേറിയിരുന്നു.

ബാംഗോറിൽ നിന്ന് ബിരുദം നേടിയ ശേഷം, ചില ആംഗ്ലോ-ചൈനീസ് ബിസിനസ്സ് സംരംഭങ്ങളിൽ നിന്ന് ലക്ഷങ്ങൾ സമ്പാദിക്കുകയായിരുന്നു മകന്റെ പദ്ധതിയെന്ന് പിതാവ് പറഞ്ഞു. മൂന്നുവർഷം ഫാർ ഈസ്റ്റിൽ ചെലവഴിച്ച കോനർ, വുഹാനിൽ സ്ഥിരതാമസമാക്കുന്നതിന് മുമ്പ് മലേഷ്യയിലൂടെയും മറ്റ് ചൈനീസ് നഗരങ്ങളിലൂടെയും യാത്ര നടത്തിയിരുന്നു. തന്റെ രോഗനാളുകളിലെ ബുദ്ധിമുട്ടിനെക്കുറിച്ചു റീഡ് തന്റെ ഡയറിയിൽ കുറിച്ചുവച്ചിട്ടുണ്ട്. മരണകാരണം അറിയാനായി ലാബിൽ നിന്നുള്ള ഫലങ്ങൾക്കായി കാത്തിരിക്കുകയാണെന്നും അതിന് ശേഷം എല്ലാം വിശദീകരിക്കുമെന്നും ലണ്ടൻ കിംഗ്സ് കോളേജിലെ ജനറ്റിക് എപ്പിഡെമിയോളജി പ്രൊഫസർ ആൻഡ് ടിം സ്‌പെക്ടർ പറഞ്ഞു. ഒരു ടോക്സിക്കോളജി റിപ്പോർട്ടിനായി അദ്ദേഹം കാത്തിരിക്കുകയാണ്. സത്യം എന്തുതന്നെയായാലും, തന്റെ ഉത്സാഹഭരിതനായ മകനെ ‘സന്തുഷ്ടനായ വ്യക്തിയായി’ എന്നും ഓർമിക്കുമെന്ന് പിതാവ് പറഞ്ഞു. “അവനെ കാണണമെന്ന് തോന്നുമ്പോൾ ഞങ്ങൾ ഗൂഗിളിൽ തിരയും. ചരിത്രത്തിൽ അവന് സ്ഥാനമുണ്ട്.” പിതാവ് കൂട്ടിച്ചേർത്തു.