വിദ്യാർത്ഥികളിലെ സാമൂഹ്യ അവബോധം കൂടുതൽ ഉയർത്താനും മാധ്യമ പ്രവർത്തന വാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടികോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി രൂപത മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ചെങ്ങളം സെന്റ് ആന്റണീസ് ഹൈസ്കൂളിലെ വിദ്യാർത്ഥികൾ തയ്യാറാക്കുന്ന വാർത്താധിഷ്ഠിത ചാനലായ ‘സാൻ’ വാർത്താ ചാനൽ നവംബർ ഒന്ന് കേരള പിറവി ദിനത്തിൽ പ്രേക്ഷേപണം ആരംഭിച്ചു . വാർത്തകളിലെ അറിവുകളെയാണ് ചാനൽ ലക്ഷ്യം വയ്ക്കുന്നത് എന്നത് കൊണ്ട് തന്നെ മത്സര പരീക്ഷകളിൽ ഉന്നത വിജയം ആഗ്രഹിക്കുന്നവർക്ക് ഒരു ഉത്തമ സഹായിയായിരിക്കും. ചിറകടവ് എസ്.ആർ.വി എച്ച് എസ് എസ് പ്രഥമാധ്യാപകനും എഴുത്തുകാരനും മാധ്യമ രംഗത്ത് പ്രവർത്തിക്കുന്നതുമായ ശ്രി. കെ.ലാൽ ഉത്ഘാടനം നിർവഹിച്ച ചാനൽ സ്കൂൾ ഹെഡ് മിസ്സ്ട്രസ് ശ്രീമതി. മേഴ്സി ജോൺ വിദ്യാർത്ഥികൾക്കും നാടിനും സമർപ്പിച്ചു .
വാർത്ത അവതാരകരായും റിപ്പോർട്ടർമാരായും വിദ്യാർത്ഥികൾ തന്നെയാണ്. വാർത്താ ശേഖരണം, എഡിറ്റിംഗ് , അവതരണം എന്നി ചുമതലകൾ തിരഞ്ഞെടുക്കപ്പെട്ട 20 വിദ്യാർത്ഥികൾക്കായി നൽകുകയും അവ സ്കൂൾ ഫേയ്സ്ബുക്ക് പേജ് ,യൂട്യൂബ് ചാനൽ എന്നിവയിലൂടെ സമൂഹത്തിൽ എത്തിക്കുകയും ചെയ്യും.
അന്തർദേശീയ, ദേശീയ, വിദ്യാഭ്യാസ പ്രാദേശിക വാർത്താധിഷ്ഠിത പരിപാടികൾക്കൊപ്പം പാഠ്യപ്രവർത്തങ്ങളുമായി ബന്ധപ്പെട്ടവയും, സ്കൂൾ വിശേഷങ്ങളും അഭിമുഖങ്ങളും വിദ്യാർത്ഥികളുടെ കലാ, കായിക പ്രവർത്തനങ്ങളും ചാനലിൽ ഉൾപ്പെടുത്തുന്നുണ്ട്. സ്കൂളിലെ ഏത് വിദ്യാർത്ഥിക്കും പ്രാദേശിക റിപോർട്ടമാരായി ഇടം നേടാനും അവസരമൊരുക്കിയിട്ടുണ്ട്.
ചാനലിന് ആശംസകൾ അറിയിച്ചു കൊണ്ട് കോട്ടയം പാർലമെന്റ അംഗം ശ്രീ തോമസ് ചാഴിക്കാടൻ എം.പി. മുൻ മുഖ്യമന്ത്രിയും സ്ഥലം എം.എൽ.എയുമായ ശ്രീ.ഉമ്മൻ ചാണ്ടി, കാഞ്ഞിരപ്പള്ളി രൂപതാ വികാരി ജനറലും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചുമതലയും വഹിക്കുന്ന വെരി.റവ.ഫാ ബോബി അലക്സ് മണ്ണംപ്പാക്കൽ, കോർപ്പറേറ്റ് മാനേജർ വെരി.റവ. ഫാ. ഡോമനിക്ക് ആയലുപറമ്പിൽ, ഡി.ഇ.ഒ ശ്രീമതി. ബിന്ദു കെ., കൊഴുവനാൽ എ.ഇ.ഒ ശ്രീ. ശ്രീദേവ് .ആർ, കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി. ബെറ്റി റോയി, അകലകുന്നം പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. റ്റോണി ഇടയ്ക്കാട്ട്തറ, വികസനകാര്യ കമ്മറ്റി ചെയർമാൻ ശ്രീ. ജോസ് ആന്റണി തുടങ്ങിയ പ്രമുഖർ പ്രവർത്തനത്തിന് ആശംസകളുമായി എത്തിയത് കുട്ടികളെ കൂടുതൽ ഉത്സാഹഭരിതരാക്കി.
സ്കൂൾ മാനേജർ റവ.ഫാ. വർഗ്ഗീസ് കുളംമ്പള്ളിൽ, സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി. മേഴ്സി ജോൺ എന്നിവർ രക്ഷാധികാരികളായും ശ്രീ.അനീഷ് പി.സെബാസ്റ്റ്യൻ, ശ്രീമതി.ശ്രീലക്ഷ്മി എന്നിവർ സ്റ്റാഫ് എഡിറ്റർമാരായും കുട്ടികളുടെ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നു.യൂകെയിലെ വിവിധ സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന ചെങ്ങളം സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾക്ക് തങ്ങളുടെ സ്കൂൾ കൈവരിച്ചിരുക്കുന്ന ഈ അപൂർവ്വ നേട്ടത്തിൽ അഭിമാനിതരാണ് .ചാനലിൻ്റെ ഉദ്ഘടനത്തിന്റെയും ആദ്യ ബുള്ളറ്റിന്റെയും ലിങ്കുകൾ താഴെ കൊടുത്തിരിക്കുന്നു
ചാനൽ ഉദ്ഘാടനം
ആദ്യ ബുള്ളറ്റിൻ
രണ്ടാം ബുള്ളറ്റിൻ
Leave a Reply