ജർമ്മൻ ഫുട്​ബാൾ ഇതിഹാസം ഗെർഡ്​ മുള്ളർ(75) അന്തരിച്ചു. വെസ്റ്റ്​ ജർമ്മനിക്കായി 62 മത്സരം കളിച്ച മുള്ളർ 68 ഗോളുകൾ നേടിയിട്ടുണ്ട്​. ഹോളണ്ടിനെതിരായ 1974ലെ ലോകകപ്പ്​ ഫൈനലിൽ നേടിയ ചരിത്ര ഗോളും ഇതിൽ ഉൾപ്പെടുന്നു. 15 വർഷത്തോളം ​ബയേൺ മ്യൂണിക്കിനായി കളിച്ച ഗെർഡ്​ 594 മത്സരങ്ങളിൽ നിന്നായി 547 ഗോളുകൾ നേടിയിട്ടുണ്ട്​.

ബയേൺമ്യൂണിക്കിനും ആരാധകർക്കും ഇത്​ കറുത്ത ദിനമാണ്​. മഹാനായ സ്​ട്രൈക്കറാണ്​ ഗെർഡ്​ മുള്ളർ. ദുഃഖകരമായ സമയത്ത്​ അദ്ദേഹത്തിന്‍റെ കുടുംബത്തോടൊപ്പം ഞങ്ങളും ചേരുന്നുവെന്ന്​ ബയേൺ പ്രസിഡന്‍റ്​ പറഞ്ഞു.1970 ലോകകപ്പിൽ 10 ഗോൾ നേടിയ മുള്ളർ സുവർണ്ണ പാദുകവും സ്വന്തമാക്കി. ടി.എസ്​.വിയിലൂടെയാണ്​ മുള്ളർ കളി തുടങ്ങിയത്​. പിന്നീട്​ 1964ൽ ബയേൺ മ്യൂണിക്കിലെത്തി.

  വീണ്ടും ശക്തമായ മഴ, മുല്ലപ്പെരിയാറിൽ ജലനിരപ്പ് 136 അടിയിൽ; അതീവ ജാഗ്രത നിർദേശം

മുള്ളറെത്തി നാല്​ വർഷത്തിനുള്ളിൽ ബയേൺ ജർമ്മൻ ചാമ്പ്യൻമാരായി. മൂന്ന്​ യുറോപ്യൻ കപ്പ്​ വിജയങ്ങളിലും മുള്ളർ ബയേൺ മ്യൂണിക്കിന്‍റെ ഭാഗമായി. ലോക ഫുട്​ബാളിലെ തന്നെ മികച്ച മുന്നേറ്റനിരക്കാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന മുള്ളർ ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമെന്ന റെക്കോർഡിന്​ ഉടമയായിരുന്നു. പിന്നീട്​ മിറോസ്ലാവ്​ ​ക്ലോസെയും(16) റൊണാൾഡോയും(15) അദ്ദേഹത്തെ മറികടന്നു.