ഷൈമോൻ തോട്ടുങ്കൽ

ഹ ൾ . 2014 മുതൽ നീണ്ട എട്ട് വർഷക്കാലം മിഡിൽസ് ബറോ രൂപതയിലെ സ്തുത്യർഹമായ ശുശ്രൂഷകൾക്ക് ശേഷം ലണ്ടനിലേക്ക് സ്ഥലം മാറി പോകുന്ന ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത പ്രോട്ടോ സിഞ്ചെല്ലൂസ് റെവ . ഡോ ആൻറണി ചുണ്ടെലിക്കാട്ടച്ചന് ഹള്ളിലെ സെന്റ് എഫ്രേംസ് പ്രോപോസ്ഡ് മിഷന്റെ നേതൃത്വത്തിൽ മലയാളികൾ യാത്രയയപ്പ് നൽകി . സെന്റ് ആന്റണീസ് ദേവാലയത്തിൽ നടന്ന കൃതജ്ഞതാ ബലിക്ക് ശേഷം നടന്ന യാത്രയയപ്പ് സമ്മേളനത്തിൽ നൂറ് കണക്കിന് മലയാളികൾ പങ്കെടുത്തു ,നീണ്ട എട്ട് വർഷത്തെ സേവന കാലയളവിൽ മിഡിൽസ്ബറോ രൂപതയിലെ , ഹൾ , മിഡിൽസ്ബറോ , യോർക്ക് , സ്കാർ ബറോ , നോർത്ത് അലെർട്ടൻ എന്നിവിടങ്ങളിലെ സീറോ മലബാർ സമൂഹത്തിന്റെ ചുമതലയിൽ ശുശ്രൂഷകളും , മിഡിൽസ്ബറോ രൂപതയിലും ശുശ്രൂഷകൾ ചെയ്തിരുന്ന അച്ചൻ പിന്നീട് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ പ്രോട്ടോ സിഞ്ചെല്ലൂസ് എന്ന പദവിയിൽ ഉള്ള ശുശ്രൂഷകൾ ആണ് ചെയ്തു വന്നിരുന്നത് . ഈ പ്രദേശങ്ങളിൽ സഭാ സമൂഹത്തെ കെട്ടിപ്പടുക്കുവാൻ അച്ചൻ ചെയ്ത ത്യാഗോജ്വലമായ .സേവനങ്ങൾ സമ്മേളനത്തിൽ പങ്കെടുത്തവർ അനുസ്മരിച്ചു .

സീറോ മലബാർ സഭയുടെ ശുശ്രൂഷകളോടൊപ്പം തന്നെ മറ്റു ഈ പ്രദേശങ്ങളിൽ ഉള്ള നാനാ ജാതി മതസ്ഥരായ ആളുകളുടെ സാമൂഹ്യവും , സാംസ്കാരികവും ആയ ഉന്നമനത്തിനായി അച്ചൻ നടത്തിയ പ്രവർത്തനങ്ങൾ നന്ദിയോയോടെയാണ് ഏവരും അനുസ്മരിച്ചത് . പുതിയ ശുശ്രൂഷ മേഖലയിലും , ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ വികാരി ജെനറൽ എന്ന നിലയിലും അച്ചന്റെ മുന്പോട്ടുള്ള എല്ലാ പ്രവർത്തനങ്ങൾക്കും പ്രാർഥനനാശംസകൾ അർപ്പിച്ചാണ് യാത്രയയപ്പ് സമ്മേളനം അവസാനിച്ചത് , വിവിധ കലാപരിപാടികളും സമ്മേളനത്തോടനുബന്ധിച്ച് അരങ്ങേറി . മിഷൻ കോർ കമ്മറ്റി അംഗങ്ങൾ .,സൺ‌ഡേ സ്‌കൂൾ അധ്യാപകർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി .