അഞ്ചലില്‍ നിന്ന് ഇന്നലെ വൈകിട്ട് കാണാതായ രണ്ടര വയസ്സുകാരനെ സുരക്ഷിതനായി തിരികെ കിട്ടി. വീട്ടില്‍ നിന്നും മുക്കാല്‍ കിലോമീറ്ററോളം അകലെയുള്ള റബര്‍ തോട്ടത്തില്‍ നിന്നാണ് കുട്ടിയെ രാവിലെ കണ്ടെത്തിയത്. രാവിലെ റബര്‍ ടാപ്പിംഗിനെത്തിയ തൊഴിലാളിയാണ് തോട്ടത്തില്‍ കുട്ടി ഇരിക്കുന്നത് കണ്ടത്. ഇയാള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തി കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി.
ഇന്നലെ വൈകിട്ട് കുട്ടിയെ കാണാതായതോടെ അമ്മയാണ് പോലീസില്‍ പരാതി നല്‍കിയത്. രാത്രി മുഴുവന്‍ പോലീസ് കുട്ടിക്കായി തിരച്ചില്‍ നടത്തിയിരുന്നു. പുലര്‍ച്ചെ ഒരു മണിയോടെ മഴ കനത്തതോടെ തിരച്ചില്‍ നിര്‍ത്തിവയ്ക്കുകയായിരുന്നു.
കുട്ടിയെ കാണാതായതില്‍ ദുരുഹതയുണ്ടെന്ന് വീട്ടുകാരും നാട്ടുകാരും ആരോപിക്കുന്നു. എന്നാല്‍ കുട്ടി മുന്‍പും അമ്മയ്‌ക്കൊപ്പം റബര്‍ തോട്ടത്തില്‍ പോയിട്ടുണ്ടെന്നും ആ പരിചയത്തില്‍ പോയതാകാമെന്നുമാണ് പോലീസ് പറയുന്നത്.
ഒരു രാത്രി മുഴുവന്‍ ഒറ്റയ്ക്ക് റബര്‍ തോട്ടത്തില്‍ കഴിഞ്ഞിട്ടും കുട്ടി കരച്ചില്‍ കേള്‍ക്കാത്തതും കുട്ടിയുടെ ആരോഗ്യസ്ഥിതിയില്‍ കുഴപ്പമില്ലാത്തതുമാണ് സംശയം സൃഷ്ടിക്കുന്നത്.
അഞ്ചല്‍ തടിക്കാട്ടില്‍ നിന്നാണ് ഇന്നലെ അന്‍സാരി-ഫാത്തിമ ദമ്പതികളുടെ മകള്‍ ഫര്‍ഹാനെ കാണാതായത്
Leave a Reply