യൗവനം കടന്ന ഒരു മനുഷ്യന്റെ കണ്ണിലൂടെ പ്രണയം അവതരിപ്പിച്ച ‘റൈസിംഗ് സോൾ’ എന്ന മ്യൂസിക്കൽ ആല്‍ബം ആസ്വാദകരുടെ മുന്നിലേക്ക്. ഓറഞ്ച് മീഡിയയുടെ യൂട്യൂബ് ചാനലിലൂടെ കഴിഞ്ഞ ദിവസമാണ് ആൽബം റിലീസായത്.

ലിജോ സ്രാമ്പിക്കൽ സംവിധാനം ചെയ്ത ആൽബത്തിൽ ഷമീർ മുതിരക്കാല, കുഞ്ഞുമുഹമ്മദ്, ലിജോ സ്രാമ്പിക്കൽ, കരോള്‍ അലക്സ്, അലക്സ് മുത്തു, ജെസി ലൂയിസ്, റജി ടോമി എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഷമീർ മുതിരക്കാലയാണ് നിർമാണം. എമില്‍ എം ശ്രീരാഗ് സംഗീത സംവിധാനം നിര്‍വഹിച്ച ഗാനം ആലപിച്ചിരിക്കുന്നത് ആര്യ ജനാര്‍ദനനാണ്.

സാമൂഹിക പ്രസക്തിയുള്ള വിഷയത്തെ മനോഹരമായ രംഗങ്ങളിലൂടെ പ്രേക്ഷകനിലേക്ക് എത്തിക്കുന്ന ചിത്രം നല്ലൊരു അനുഭൂതി സമ്മാനിക്കുന്നു. സാങ്കേതിക വശങ്ങളിലും മികവ് പുലർത്തുന്ന ഗാനം, വ്യക്തിബന്ധങ്ങളുടെ കരുത്തിലാണ് മനുഷ്യർ ഒന്നായി മാറുന്നതെന്ന് പറയുന്നു. കരുതലിന്റെയും പ്രതീക്ഷയുടെയും സന്ദേശങ്ങൾ ‘റൈസിംഗ് സോളി’നെ പ്രമേയപരമായി ശക്തമാക്കുന്നു. യൂട്യൂബിൽ ഇതുവരെ പതിനായിരത്തിലധികം പേർ ആൽബം കണ്ടുകഴിഞ്ഞു.

‘റൈസിംഗ് സോൾ’ കാണാം;
https://www.youtube.com/watch?v=a_UjONcgQBI