ദോഹ എയർപോർട്ടിനുള്ളിലെ ടോയ്‌ലറ്റിൽ നവജാതശിശുവിനെ കണ്ടെത്തിയതിനെ തുടർന്ന് ഫ്ലൈറ്റിൽ ഉണ്ടായിരുന്ന സ്ത്രീകളെ ആന്തരിക പരിശോധന നടത്തി. പ്രതിഷേധം പുകയുന്നു

ദോഹ എയർപോർട്ടിനുള്ളിലെ ടോയ്‌ലറ്റിൽ നവജാതശിശുവിനെ കണ്ടെത്തിയതിനെ തുടർന്ന് ഫ്ലൈറ്റിൽ ഉണ്ടായിരുന്ന സ്ത്രീകളെ ആന്തരിക പരിശോധന നടത്തി. പ്രതിഷേധം പുകയുന്നു
October 26 04:16 2020 Print This Article

സ്വന്തം ലേഖകൻ

ദോഹയിൽ നിന്ന് സിഡ്നിയിലേക്ക് പോകാനിരുന്ന യാത്രക്കാരായ സ്ത്രീകളെ നിർബന്ധപൂർവ്വം അടിവസ്ത്രം ഉൾപ്പെടെ അഴിച്ചു പരിശോധന നടത്തിയ ഖത്തറിന്റെ നടപടിയിൽ ഓസ്ട്രേലിയ കനത്ത പ്രതിഷേധം അറിയിച്ചു.ഹമാദ് ഇന്റർനാഷണൽ എയർപോർട്ട്ന്റെ ടെർമിനൽ ടോയ്‌ലറ്റിൽ നവജാതശിശുവിനെ കണ്ടെത്തിയതിനെത്തുടർന്നാണ് സ്ത്രീകളെ നിർബന്ധപൂർവ്വം ദേഹപരിശോധന നടത്തിയത്. കുട്ടി ആരുടേതാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. എയർപോർട്ട് ജീവനക്കാർ കുട്ടിയുടെ ആരോഗ്യത്തിൽ ശ്രദ്ധ ചെലുത്തുന്നുണ്ട്.

പതിമൂന്നോളം ഓസ്ട്രേലിയക്കാരായ സ്ത്രീകളെയാണ് പരിശോധിച്ചത്, കാര്യം എന്താണ് എന്ന് അറിയിക്കാതെയായിരുന്നു പരിശോധന. ഒക്ടോബർ രണ്ടിന് ഖത്തർ എയർവെയ്സിൽ നിന്ന് പുറപ്പെട്ട വിമാനത്തിലാണ് സംഭവം.

തങ്ങൾ വിഷയത്തിന്റെ തീവ്രത ഖത്തരി അധികൃതരോട് അറിയിച്ചിട്ടുണ്ടെന്ന് ഓസ്ട്രേലിയൻ ഗവൺമെന്റ് പറഞ്ഞു. സംഭവത്തെക്കുറിച്ച് പ്രതികരിക്കാൻ ഇതുവരെ ഖത്തർ എയർലൈൻസ് തയ്യാറായിട്ടില്ല. ന്യൂ സൗത്ത് വെയിൽസ് പോലീസിന്റെ പ്രതിനിധി പറയുന്നു ” എൻഎസ്ഡബ്ല്യുവിൽ നിർബന്ധിത ക്വാറന്റൈൻ കഴിഞ്ഞ യാത്രക്കാരാണ് അവരെല്ലാവരും, ആ കാലയളവിൽ അവരുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന്റെ മുഴുവൻ ചുമതലയും എൻ എസ് ഡബ്ലിയുവിനായിരുന്നു. അത്രയും ദിവസം അവിടെ കഴിഞ്ഞ വനിതകളുടെ ആരോഗ്യ അവസ്ഥ എന്താണെന്ന് അറിയില്ലാത്ത മട്ടിൽ പ്രതികരിക്കാൻ സാധ്യമല്ല.” സ്ത്രീകളെ അപമാനിക്കും മട്ടിൽ ഈ വിധം ദേഹപരിശോധന നടത്തേണ്ടിയിരുന്നില്ല എന്നതാണ് ഓസ്ട്രേലിയയുടെ വാദം.

അതേസമയം ഹമദ് ഇന്റർനാഷണൽ എയർപോർട്ടിനു വേണ്ടി സംസാരിച്ച വനിത ഉദ്യോഗസ്ഥർ പറഞ്ഞത് ” ഇപ്പോൾ മാത്രം പ്രസവിച്ച ഒരു അമ്മയ്ക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും, വിവരം മറച്ചുവച്ചാൽ കൂടി അവർക്കാവശ്യമായ ആരോഗ്യ പരിരക്ഷ നൽകാൻ മാത്രമാണ് തങ്ങൾ ശ്രമിച്ചതെന്നുമാണ്.

നവജാതശിശുവിനെ സാമൂഹിക ആരോഗ്യ പ്രവർത്തകർ ശുശ്രൂഷിക്കുന്നുണ്ടെങ്കിലും ആരുടെ കുട്ടിയാണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles