ചങ്ങനാശ്ശേരി: നിസ്ക്കാര പായയും ഖുറാനും മാറ്റിവെച്ച് ഉരുൾപൊട്ടലിൽ മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം ചെയ്യാൻ സൗകര്യമൊരുക്കിയ പോത്തുകല്ല് മഹല്ല് കമ്മിറ്റി നന്മയുടെയും മതസൗഹാർദ്ധത്തിന്റെയും ഉത്തമ മാതൃകയാണെന്ന് ഡോ.ജോൺസൺ വി.ഇടിക്കുള.

രാഷ്ട്ര സേവ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ഇന്ത്യയുടെ 73- മത് സ്വാതന്ത്യദിനാഘോഷം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു നാഷണൽ ഫോറം ഫോർ സോഷ്യൽ ജസ്റ്റീസ് മൈനോറിറ്റി സെൽ ദേശിയ അദ്യക്ഷൻ ഡോ.ജോൺസൺ വി.ഇടിക്കുള.

നാനാത്വത്തിൽ ഏകത്വമാണ് ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്നത്.73- മത് സ്വാതന്ത്യദിനത്തിൽ ഭാരതത്തിന് ലഭിച്ച ഏറ്റവും വലിയ കരുണയുടെയും നന്മയുടെയും സന്ദേശമാണ് പ്രാർത്ഥനാമുറി പോസ്റ്റ്മോർട്ടത്തിനായി വിട്ടു കൊടുത്ത സംഭവം. അതിന് ഇടയാക്കിയ പോത്തുകല്ല് ജംഇയ്യത്തുൽ മുജാഹുദീൻ മഹല്ല് കമ്മിറ്റിക്കാരെയും അദ്ദേഹം അഭിനന്ദിച്ചു.സ്വാതന്ത്യ സമര സേനാനികൾ അനുഷ്ഠിച്ച ത്യാഗങ്ങൾക്കും പോരാട്ടങ്ങൾക്കും മുന്നിൽ അഭിവാദ്യങ്ങൾ അർപ്പിച്ചു.രാഷ്ട്ര സേവ ഫൗണ്ടേഷൻ ചെയർമാൻ നിസാമുദ്ദീൻ അബ്ദുൾ ലത്തീഫ് അദ്യക്ഷത വഹിച്ചു.

പോത്ത്കല്ല് പ്രാഥമികാരോഗ്യ കേന്ദ്രം അടുത്തു തന്നെ ഉണ്ടെങ്കില്ലും പോസ്റ്റ്മോർട്ടത്തിനുള്ള സൗകര്യമില്ലാത്തതിനാൽ ആണ്
ജംഇയ്യത്തുൽ മുജാഹുദീൻ മഹല്ല് വിട്ടുകൊടുത്തത്.

ഡോ.ജോൺസൺ വി.ഇടിക്കുള