തിരുവനന്തപുരം: കോവിഡ്‌ സാഹചര്യം രൂക്ഷമായി തുടര്‍ന്നാല്‍ രണ്ടാം പിണറായി വിജയന്‍ മന്ത്രിസഭയുടെ സത്യപ്രതിജ്‌ഞാ ചടങ്ങ്‌ ലളിതമായ രീതിയില്‍ രാജ്‌ഭവനില്‍ നടക്കും. 20-നാണ്‌ സത്യപ്രതിജ്‌ഞ നിശ്‌ചയിച്ചിട്ടുള്ളത്‌.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മുഖ്യമന്ത്രിക്കു പുറമെ പുതിയ 20 മന്ത്രിമാര്‍, കഴിഞ്ഞ മന്ത്രിസഭയിലെ അംഗങ്ങള്‍, ഗവര്‍ണര്‍, മേയര്‍, തിരുവനന്തപുരം എം.എല്‍.എ, എം.പി, ചീഫ്‌ സെക്രട്ടറി, ഡി.ജി.പി, പൊതുഭരണ സെക്രട്ടറി, ഗവര്‍ണറുടെ എ.ഡി.സി. എന്നിവരടക്കം 50 പേരെമാത്രം ചടങ്ങില്‍ പങ്കെടുപ്പിക്കാനാണ്‌ ആലോചന. മറ്റു വി.ഐ.പികള്‍ക്കു സത്യപ്രതിജ്‌ഞാ ചടങ്ങിന്റെ ഓണ്‍ലൈന്‍ ലിങ്ക്‌ നല്‍കും. പി.ആര്‍.ഡി. വഴി ചടങ്ങ്‌ ജനങ്ങളിലേക്കെത്തിക്കും. ഇതു സംബന്ധിച്ച അന്തിമ തീരുമാനം 17നു സി.പി.എം. നേതൃത്വം കൈക്കൊള്ളും. ലളിതമായി ചടങ്ങ്‌ നടത്താനാണ്‌ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ തീരുമാനമെന്നു സൂചനയുണ്ട്‌.