ന്യൂസ് ഡെസ്ക്, മലയാളം യുകെ

എൻഎച്ച്എസ് ആപ്പ് എല്ലാവരും ഉപയോഗിക്കാൻ തുടങ്ങിയത് കോവിഡ് മഹാമാരിയുടെ സമയത്തായിരുന്നു. ഇപ്പോൾ എൻഎച്ച്എസ് ആപ്പ് ഉപയോഗിക്കാത്തവർക്ക് അത് വീണ്ടും ഉപയോഗിച്ചു തുടങ്ങേണ്ടതായി വന്നേക്കാം. കാരണം സമയം ലാഭിച്ച് നമ്മുടെ ആരോഗ്യപരിപാലനത്തിന് സഹായിക്കുന്ന ഏറ്റവും ലളിതമായ മാർഗമാണ് എൻ എച്ച് എസ് ആപ്പിൽ കൂടി ലഭ്യമാകുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ


എൻഎച്ച്എസ് ആപ്പ് വഴിയായി നിങ്ങളുടെ ആരോഗ്യം നിരീക്ഷിക്കുന്നതിനായി സാധിക്കും. ആപ്പിലൂടെ പരിശോധന ഫലങ്ങൾ അറിയാനും എൻഎച്ച്എസിലുള്ള ഓൺലൈൻ സേവനങ്ങൾ ലഭ്യമാക്കാനും സാധിക്കും. ഇത് കൂടാതെ നേരത്തെ നൽകപ്പെട്ടിട്ടുള്ള ഡോക്ടർമാരുടെ പ്രിസ്ക്രിപ്ഷൻ അറിയുന്നതുൾപ്പെടെ ഒട്ടേറെ കാര്യങ്ങളാണ് എൻഎച്ച്എസ് ആപ്പിൽ കൂടി സാധിക്കുന്നത് . രോഗലക്ഷണങ്ങളെയും ചികിത്സാരീതികളെയും കുറിച്ചുള്ള വിശ്വസനീയമായ ഒട്ടേറെ വിവരങ്ങൾ ലഭിക്കാനും ഇത് ഉപയോഗിക്കുന്നവരെ സഹായിക്കും. ഒട്ടേറെ വിവരശേഖരണങ്ങളും ഗവേഷണങ്ങളുമാണ് എൻഎച്ച്എസിൻ്റെ ആഭിമുഖ്യത്തിൽ നടക്കുന്നത്. എൻഎച്ച്എസ് ആപ്പിൽ കൂടി ഇത്തരം സാമൂഹിക പ്രതിബദ്ധതയുള്ള വിഷയത്തിൽ ഇടപെടാനും ഭാഗമാകാനും നമ്മൾക്ക് സാധിക്കും.


ഫാർമസികൾ , ജിപിയുടെ അപ്പോയിൻ്റ്മെന്റുകൾ, അടിയന്തര ചികിത്സാ കേന്ദ്രങ്ങൾ നിങ്ങളുടെ സ്ഥലത്ത് ലഭിക്കുന്ന സേവനങ്ങൾ എന്നിവ വേഗത്തിൽ കണ്ടെത്താൻ ആപ്പ് ഉപകരിക്കും. ഇതോടൊപ്പം മരണാനന്തരമുള്ള നേത്രദാനം ഉൾപ്പെടെ കാര്യങ്ങൾ ഭാഗമാകാനും ആപ്പിൽ കൂടി സാധിക്കും. 13 വയസ്സും അതിൽ കൂടുതലും പ്രായമുള്ള എല്ലാവർക്കും എൻഎച്ച്എസ് ആപ്പ് ലഭ്യമാണ്. മലയാളികളിൽ ഭൂരിഭാഗവും എൻഎച്ച്എസുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരായതുകൊണ്ട് ഒട്ടുമിക്കവരും ആപ്പ് ഡൗൺലോഡ് ചെയ്തിട്ടുണ്ട് . പക്ഷേ ആപ്പ് ഉണ്ടായിട്ടും ഇപ്പോഴും അതിലെ സേവനങ്ങൾ പൂർണതോതിൽ ഉപയോഗിക്കുന്നവരുടെ എണ്ണം കുറവാണ്. എൻഎച്ച്എസ് ആപ്പ് ഡൗൺലോഡ് ചെയ്യാൻ nhs.uk/nhs-app/ സന്ദർശിക്കുകയോ അതല്ലങ്കിൽ ആപ്പ് സ്റ്റോറിൽ നിന്നോ ഗൂഗിൾ പ്ലേയിൽ നിന്നോ എൻഎച്ച്എസ് ആപ്പ് ഡൗൺലോഡ് ചെയ്യാം.