ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: ക്യാൻസർ രോഗമാണെന്ന് ഡോക്ടർമാർ തെറ്റായി കണ്ടെത്തിയതിനെ തുടർന്ന് ലിംഗത്തിന്റെ പകുതി നഷ്ടമായെന്ന വെളിപ്പെടുത്തലുമായി പട്ടാളക്കാരൻ രംഗത്ത്. മൂന്ന് പ്രാവശ്യമാണ് ഡോക്ടർമാർ തെറ്റായി ശാസ്ത്രക്രിയ നടത്തിയത്. ചെഷയർ ക്രൂവിലെ ഗാവിൻ ബ്രൂക്‌സാണ്(45) ഡോക്ടർമാരുടെ തെറ്റായ നടപടിമൂലം മരണത്തോട് മല്ലിടുന്ന സാഹചര്യത്തിലായത്. നിലവിലെ അവസ്ഥ മോശമായതിനാൽ ഡോക്ടർമാർ ഗാവിന്റെ ആരോഗ്യം സംബന്ധിച്ച് മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.
രണ്ട് കുട്ടികളുടെ പിതാവായ ഗാവിൻ, എൻഎച്ച്‌എസിലെ കീമോതെറാപ്പി ഫലമില്ലാത്തതിനാൽ മരണത്തോട് മല്ലിട്ട് നിൽക്കുകയാണ്. എല്ലാവിധ പരീക്ഷണങ്ങളുടെ ഒടുവിൽ വിദഗ്ദമായ ചികിത്സയ്ക്ക് വിദേശത്തേക്ക് പോകാൻ ഇപ്പോൾ ശ്രമിക്കുകയാണ്. രോഗത്തെ ചെറുക്കാനും ജീവിതം നിലനിർത്താനുമായി ഏത് ചികിത്സയ്ക്കും വിധേയനാകാൻ തയ്യാറാവുകയാണെന്ന് അദ്ദേഹം പറഞ്ഞു. ആർമി വാറന്റ് ഓഫീസറായ ബ്രൂക്‌സ് 2021 ൽ മൂന്ന് തവണ സൈനിക ഡോക്ടർമാരുടെ അടുത്തേയ്ക്ക് രോഗബാധയെ തുടർന്ന് പോയി.
ആ സമയം ചർമ്മത്തിന്റെ ഇറുകിയ ഭാഗത്ത് വളയവും ലിംഗത്തിന്റെ അഗ്രഭാഗത്ത് മുറിവും അനുഭവപ്പെട്ടിരുന്നു. എന്നാൽ ജനനേന്ദ്രിയ അരിമ്പാറയുണ്ടെന്നാണ് ഡോക്ടർമാർ കരുതിയത്. എന്നാൽ ബ്രൂക്സിനു അത് ഉൾകൊള്ളാൻ പറ്റിയില്ല. അതേസമയം, ലൈക്കൺ സ്ക്ലിറോസസ് ആണെന്നാണ് അദ്ദേഹം വിശ്വസിച്ചത്.
‘ലിംഗത്തിൽ കുരുക്കൾ വന്നു പൊട്ടുന്ന ഒരു അവസ്ഥയാണിത്. ലിംഗത്തിൽ നിറവ്യത്യാസവും കടുപ്പമുള്ളതുമായ ചർമ്മമാണ് ഇതിന്റെ ലക്ഷണം. എന്നാൽ കുരുക്കൾ പൊട്ടുമ്പോൾ രക്തസ്രാവം ഉണ്ടാകുന്നുണ്ടെന്നും, കഠിനമായ വേദനാവസ്ഥയിലൂടെയാണ് കടന്നപോകുന്നതാണ് ഏറ്റവും ഭയാനകം’ ബ്രൂക്സ് കൂട്ടിചേർത്തു. മൂന്നാഴ്ച ഡോക്ടർമാരെ കണ്ടിട്ടും ഫലമൊന്നും ഇല്ലാത്തതിനെ തുടർന്നാണ് വിദഗ്ധ ചികിത്സ തേടിയത്.
Leave a Reply