ലീഡ്സ് : ലീഡ്സിലും പരിസര പ്രദേശങ്ങളിലുമുള്ള സീറോ മലബാർ വിശ്വാസികളുടെ ഇടവകയായ സെന്റ് മേരിസ് ആന്റ് സെൻറ് വിൽഫ്രഡ് സീറോ മലബാർ ദേവാലയത്തിൽ തിങ്ങി നിറഞ്ഞ വിശ്വാസികളുടെ സാന്നിധ്യത്തിൽ ഭക്തിനിർഭരമായ തിരുക്കർമ്മങ്ങളോടെ ക്രിസ്തുമസ് ആഘോഷങ്ങൾ നടന്നു. 24-ാം തീയതി വൈകുന്നേരം 5 മണിക്കും, 9 മണിക്കും, 25-ാം തീയതി 10 മണിക്കും തിരുപ്പിറവിയോടനുബന്ധിച്ചുള്ള വിശുദ്ധ കുർബാനയും മറ്റ് തിരുകർമ്മങ്ങളും ഉണ്ടായിരുന്നു. ബ്രാഡ്ഫോര്‍ഡ്, ഹാരോഗേറ്റ്, ഹഡേഴ്സ്ഫീൽഡ് , കീത്തലി, ലീഡ്സ് , വെയ്ക്ക്ഫീൽഡ് തുടങ്ങിയ ലീഡ്സിലും പരിസരപ്രദേശങ്ങളിലും ഉള്ള സീറോ മലബാർ വിശ്വാസികളുടെ ഇടവകയാണ് സെന്റ് മേരിസ് ആന്റ് സെൻറ് വിൽഫ്രഡ് ദേവാലയം. ക്രിസ്തുമസ്സിനോടനുബന്ധിച്ചുള്ള തിരുകർമ്മങ്ങൾക്ക് ലീഡ്സിലും പരിസരപ്രദേശങ്ങളിലുമുള്ള വിശ്വാസികളുടെ ഒഴുക്കായിരുന്നു  സെൻറ് മേരിസ് ആന്റ് സെൻറ് ദേവാലയത്തിലേയ്ക്ക് . തിരുകർമ്മങ്ങൾക്ക് ഇടവക വികാരി ഫാ. ജോസ് അന്ത്യാംകുളം മുഖ്യകാർമികത്വം വഹിച്ചു.

മനോഹരമായി ഒരുക്കിയ പുൽക്കൂടും ക്രിസ്തുമസ് ട്രീയും ക്രിസ്തുമസ് ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടി. വിശുദ്ധ കുർബാനയ്ക്കുശേഷം കുട്ടികൾ ഉൾപ്പെടെയുള്ള ഗായകരുടെ നേതൃത്വത്തിൽ കരോൾ ഗാനങ്ങൾ ആലപിച്ചു. തിരുകർമ്മങ്ങൾക്ക് ശേഷം തിരുപ്പിറവിയുടെ സന്തോഷവും, സ്നേഹവും പങ്കുവയ്ക്കുന്നതിനായി വിശ്വാസികൾക്ക് ക്രിസ്തുമസ് കേക്കുകൾ വിതരണം ചെയ്തു. ക്രിസ്തുമസ് ആഘോഷ പരിപാടികളിൽ പങ്കെടുത്ത വിശ്വാസികൾക്ക് ഫാ. ജോസ് അന്ത്യാംകുളം നന്ദി അറിയിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ