ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപത ബൈബിൾ കലോത്സവ മത്സരങ്ങളുടെ വീഡിയോ ലഭിക്കേണ്ട അവസാന തീയതി നവംബർ ഒന്ന്

ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപത ബൈബിൾ കലോത്സവ മത്സരങ്ങളുടെ വീഡിയോ ലഭിക്കേണ്ട അവസാന തീയതി നവംബർ ഒന്ന്
October 25 01:26 2020 Print This Article

ഷൈമോൻ തോട്ടുങ്കൽ

പ്രെസ്റ്റൻ .ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ബൈബിൾ കലോത്സവത്തിന്റെ മത്സരങ്ങൾക്കുള്ള വിഡീയോ ലഭിക്കേണ്ട അവസാന തീയതി നവംബർ ഒന്ന്. മത്സരത്തിൽ പങ്കെടുക്കുന്നതിന് പേര് രജിസ്റ്റർ ചെയ്തവർക്ക് അവരുടെ രജിസ്‌ട്രേഷൻ നമ്പർ ഇതിനോടകം അയച്ചുകഴിഞ്ഞു . മത്സരാത്ഥികൾക്ക് അവരുടെ രജിസ്റ്റേർഡ് ഈമെയിലിൽ , മത്സരങ്ങൾക്കുള്ള വിഡീയോ എപ്രകാരമാണ് റെക്കോർഡ് ചെയ്യേണ്ടതെന്നും അത് മത്സരങ്ങൾക്ക് അയക്കേണ്ടത് എങ്ങനെ ആയിരിക്കണമെന്നും പ്രതിപാദിച്ചിട്ടുണ്ട്. ഏതെങ്കിലും മത്സരാത്ഥികൾക്ക് ഇതുവരെയും ഇമെയിൽ കിട്ടിയിട്ടില്ലായെങ്കിൽ മിഷൻ കോർഡിനേറ്ററുമായോ രൂപത ബൈബിൾ അപ്പോസ്റ്റോലെറ്റുമായോ ബന്ധപ്പെടേണ്ടതാണ്.

ബൈബിൾ അപ്പോസ്റ്റോലെറ്റുമായി ബന്ധപ്പെടേണ്ട ഇമെയിൽ biblekalotsavam@csmegb.org എന്നതാണ്.കഴിഞ്ഞ വർഷങ്ങളിൽനിന്നും വ്യത്യസ്തമായി നിലവിലെ സാഹചര്യങ്ങൾ പരിഗണിച്ച് ഈ വർഷം വെർച്യുൽ ബൈബിൾ കലോത്സവമാണ് നടത്തുക . തങ്ങൾ കണ്ടതും കേട്ടതും പഠിച്ചറിഞ്ഞതുമായ വിശ്വാസ സത്യങ്ങളെ പ്രഘോഷിക്കുകയാണ് ഓരോ ബൈബിൾ കലോത്സവത്തിലൂടെയും നടക്കുക . അതിനായി അവരെ ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിമിതമായ സാഹചര്യത്തിൽനിന്നുകൊണ്ടാണ് രൂപത ബൈബിൾ അപ്പോസ്റ്റലേറ്റ് ശ്രമിക്കുന്നത്. എല്ലാവരെയും ഉൾക്കൊള്ളാവുന്ന തരത്തിൽ ഓരോ എയ്‌ജ് ഗ്രൂപ്പുകാർക്കും വ്യത്യസ്തങ്ങളായ മത്സരങ്ങളാണ് ഈ വർഷവും നടത്തുക.

മത്സരങ്ങൾക്ക് പേര് നൽകാനുള്ള അവസാന തീയതി ഒക്ടോബർ പതിനൊന്നിന് സമാപിച്ചിരിന്നു. ഗ്രേറ്റ് ബ്രിട്ടൻ രൂപത ബൈബിൾ കലോത്സവത്തെക്കുറിച്ചും മത്സരങ്ങൾ അയക്കേണ്ട രീതികളെക്കുറിച്ചും കൂടുതലായി അറിയുന്നതിന് ബൈബിൾ അപ്പോസ്റ്റോലെറ്റിന്റെ വെബ്സൈറ്റ് സന്ദർശിക്കുക . http://smegbbiblekalotsavam.com/wp-content/uploads/2020/09/CSMEGB-Online-Bible-Kalotsavam-2020-Final-2.9-29.09.2020.pdf. ബൈബിൾ അപ്പൊസ്‌തലേറ്റിന് വേണ്ടി ജിമ്മിച്ചൻ ജോർജ് അറിയിച്ചു .

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles