ന്യൂസ് ഡെസ്ക് മലയാളം യുകെ

കോവിഡ് ലോക സമ്പദ് വ്യവസ്ഥയ്ക്ക് ഏൽപ്പിച്ച ആഘാതം ചില്ലറയല്ല. ബ്രിട്ടന്റെ സമ്പദ് വ്യവസ്ഥ കഴിഞ്ഞ 300 വർഷത്തെ ഏറ്റവും വലിയ തകർച്ചയായ 9.9 ശതമാനമാണ് കോവിഡ്-19 നെ തുടർന്നുള്ള ലോക്ക്ഡൗണിലൂടെ സംഭവിച്ചത് . എന്നാൽ ജനസംഖ്യയിൽ നല്ലൊരു ശതമാനത്തിന് വാക്സിൻ നൽകുകയും ലോക് ഡൗണിന് ശേഷം വ്യാപാര വ്യവസായ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കാൻ അനുവദിക്കുകയും ചെയ്തതോടുകൂടി ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥയ്ക്ക് രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള ഏറ്റവും വലിയ ഉണർവ്വായ 7.25 ശതമാനമാണ് ഉണ്ടായിരിക്കുന്നത്. ഈ ഉണർവ്വ് നിലനിർത്താനുള്ള കഠിന പ്രയത്നത്തിലാണ് തങ്ങളെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ഗവർണർ ആൻഡ്രൂ ബെയ്‌ലി മാധ്യമങ്ങളോട് അഭിപ്രായപ്പെട്ടു.

  കാലാവസ്ഥാ വ്യതിയാനത്തെ നേരിടാൻ കടുത്ത നടപടികൾ അംഗീകരിക്കാനൊരുങ്ങി ജി 7 ഉച്ചകോടി. കൽക്കരിയുടെ ഉപയോഗത്തിന് കർശന നിയന്ത്രണം

കഴിഞ്ഞ 70 വർഷത്തിനിടയിൽ ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥ 7 ശതമാനത്തിലധികം വളർച്ച നേടുന്നത് ആദ്യമാണ്. വ്യാപകമായി കോവിഡ് വാക്സിൻ നൽകിയതിനെ തുടർന്ന് ഉപഭോക്താക്കളിൽ ഉണ്ടായ ആത്മവിശ്വാസവും, ജോലികൾ സംരക്ഷിക്കുവാൻ ഗവൺമെൻറിൻറെ ഭാഗത്തുനിന്നുണ്ടായ ഇടപെടലുകളുമാണ് സമ്പദ്‌വ്യവസ്ഥയ്ക്ക് കുതിപ്പേകിയതെന്നാണ് നിരീക്ഷണം