ക്രിക്കറ്റ് താരത്തിന്റെ ക്രൂരപീഡനത്തെതുടര്‍ന്ന് മുഖത്തിന്റെ ഒരു വശം തളർന്നുപോയെന്ന് പീഡനത്തിന് ഇരയായ യുവതി. ഇംഗ്ലണ്ടിലെ പ്രശസ്തനായ കൗണ്ടി ക്രിക്കറ്റർ അലക്സ് ഹെപ്ബേൺ മാധ്യമങ്ങളിൽ നിറഞ്ഞത് ക്രൂരമായ പീഡനത്തിന്റെ വാർത്ത പുറത്തുവന്നതോടെയാണ്.

ഉറങ്ങിക്കിടന്ന യുവതിയെ പന്തയം ജയിക്കാനായി അലക്സ് ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. കഴിഞ്ഞ മാസമാണ് ഇയാൾ അറസ്റ്റിലാകുന്നത്. ഈ കേസിന്റെ വിചാരണ നടപടികൾക്കിടയിലാണ് യുവതി തനിക്കേറ്റ ക്രൂരപീഡനത്തിന്റെ വേദനങ്ങൾ കോടതിയോട് തുറന്നു പറഞ്ഞത്. ഏറ്റവും കൂടുതൽ സ്ത്രീകളുമായി കിടക്ക പങ്കിട്ടെന്ന ഖ്യാതി നേടാൻ നടത്തിയ പന്തയത്തിന്റെ ഭാഗമായിരുന്നു യുവതിയ്ക്ക് നേരിട്ട പീഡനം.

ക്രിക്കറ്റ് ടീം അംഗമായ ജോ ക്ലർക്കിന്റെ കാമുകിയായിരുന്നു യുവതി. ക്ലാർക്കിനൊപ്പം കിടക്കുമ്പോഴാണ് അലക്സ് മുറിയിലേക്ക് കടന്നുവന്ന് ഇവരെ പീഡിപ്പിച്ചത്. ജോ ക്ലാർക്കാണ് തന്നെ കടന്നുപിടിച്ചതെന്നാണ് ആദ്യം യുവതി കരുതിയത്, എന്നാൽ മറ്റൊരാളാണ് ഒപ്പമെന്ന് മനസിലായതോടെ ശക്തമായി തള്ളി മാറ്റി. എന്നാൽ അലക്സ് കാലുകൾ ബലമായി പിടിച്ചുവെച്ച് പീഡനം തുടർന്നു. പീഡനം തന്നെ മാനസികവും ശാരീരികവുമായും ആഘാതമേൽപ്പിച്ചിട്ടുണ്ടെന്ന് യുവതി അറിയിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മുഖത്തിന്റെ ഒരു വശം തളർന്നുപോയി. ഒരിക്കലും പുഞ്ചിരിക്കാൻ സാധിക്കാത്ത വിധമായി മുഖം മാറി. സ്ട്രോ ഉപയോഗിച്ച് മാത്രമാണ് വെള്ളം പോലും കുടിക്കാൻ സാധിച്ചത്. ആരോഗ്യവും ജോലിയും നഷ്ടപ്പെട്ട് വീട്ടിലിരിക്കേണ്ടി വന്നു. 2017 ഏപ്രിൽ ഒന്നിന് നടന്ന പീഡനത്തിന്റെ ആഘാതത്തിൽ നിന്ന് ഇതുവരെയും മുക്തയായിട്ടില്ലെന്ന് യുവതി അറിയിച്ചു. ഇവരുടെ കാമുകൻ ജോ ക്ലർക്കും പന്തയത്തിലെ കണ്ണിയാണെന്ന് വളരെ വൈകിയാണ് മനസിലാക്കുന്നത്.

ഒരു മാംസ കഷ്ണത്തോട് എന്ന രീതിയിലാണ് അലക്സ് യുവതിയോട് പെരുമാറിയതെന്ന് ജഡ്ജിയും നിരീക്ഷിച്ചു. വിചാരണ തീർന്ന് അലക്സ് കുറ്റക്കാരനാണെന്ന് തെളിഞ്ഞാൽ ശിക്ഷ അധികം വൈകാതെ ഉണ്ടാകും.