ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഷോപ്പിൽ സാങ്കേതിക സംവിധാനത്തിലെ പിഴവുമൂലം തന്നെ മോഷ്ടാവെന്ന് മുദ്രകുത്തിയതായി ഒരു സ്ത്രീ ആരോപിച്ചു. ഫെയ്സ് റെക്കഗനേഷൻ സിസ്റ്റം ആണ് ഷോപ്പിൽ സ്ഥിരം മോഷ്ടാക്കളെ തിരിച്ചറിയുന്നതിനായി സ്ഥാപിച്ചിരിക്കുന്നത്. ഷോപ്പ് ലിഫ്റ്റർസ് ആയുള്ള ആൾക്കാരെ തിരിച്ചറിയുന്നതിനായി സ്ഥാപിച്ചിരിക്കുന്ന സംവിധാനത്തിനെതിരെയാണ് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത സ്ത്രീ പരാതി ഉന്നയിച്ചിരിക്കുന്നത്.

യുകെയിൽ ഉടനീളമുള്ള ഹോം ബാർഗൈൻ സ്റ്റോറിന്റെ ബ്രാഞ്ചിൽ ആണ് സംഭവം നടന്നത്. ഫേസ് വാച്ച് സിസ്റ്റം മുന്നറിയിപ്പ് നൽകിയതിനെ തുടർന്ന് ഒരു ജീവനക്കാരൻ ഇവരുടെ ബാഗുകൾ പരിശോധിക്കുകയും അവരെ കടയിൽ നിന്ന് പുറത്താക്കുകയും ചെയ്തു. അത് മാത്രമല്ല അവരുടെ വിവരങ്ങൾ ഷോപ്പ് ലിഫ്റ്റർസിന്റെ ലിസ്റ്റിൽ ചേർത്തത് മൂലം തുടർന്ന് എല്ലാ ഹോം ബാർഗെയിൻ ഷോപ്പുകളിലും വിലക്ക് നേരിടുകയും ചെയ്യും.

തെറ്റ് പറ്റിയെന്ന് സമ്മതിച്ച് കമ്പനി തനിക്ക് കത്തെഴുതിയെന്നും എന്നാൽ സംഭവം തന്നെ വിഷമത്തിലാക്കിയെന്നും യുവതി പറഞ്ഞു. യുകെയിലുടനീളം പോലീസ് വലിയ ജനക്കൂട്ടത്തിലെ സംശയിക്കുന്നവരെ സ്കാൻ ചെയ്യാൻ ഫേഷ്യൽ റെക്കഗ്നേഷൻ സാങ്കേതികവിദ്യ ഉപയോഗിക്കുന്നു. സോഫ്റ്റ്‌വെയറിലെ സാങ്കേതിക പിഴവാണ് പ്രശ്നത്തിന് കാരണമായത് എന്നാണ് കരുതുന്നത്.