ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: ചാൾസ് രാജാവിനും രാജ്ഞിക്കും നേരെ മുട്ട എറിഞ്ഞ സംഭവത്തിൽ പ്രതി പിടിയിൽ. യോർക്കിൽ നടന്ന ചടങ്ങിനിടയിലായിരുന്നു സംഭവം. ആദ്യം പ്രതിഷേധം ഉണ്ടാവുകയും തുടർന്ന് വാക്കേറ്റത്തിലോട്ട് നീങ്ങിയപ്പോഴാണ് ദാരുണമായ സംഭവം നടന്നത്. ചാൾസ് രാജാവിനെയും രാജ്ഞിയെയും യോർക്കിലേക്ക് ആളുകൾ സ്വീകരിക്കുന്ന ചടങ്ങിലാണ് സംഭവം. സുരക്ഷ ജീവനക്കാരെ വെട്ടിച്ചു അക്രമി മുട്ട എറിയുകയായിരുന്നു.
പോലീസുകാർ കീഴ് പ്പെടുത്തിയപ്പോഴും ഇയാൾ ആക്രോശിക്കുന്നുണ്ടായിരുന്നു. അടിമകളുടെ രക്തത്തിലാണ് ഈ രാജ്യം പടുത്തുയർത്തിയിരിക്കുന്നതെന്നായിരുന്നു ഇയാളുടെ വാക്കുകൾ. പോലീസിന്റെ കയ്യിൽ നിന്ന് കുതറിയോടാൻ ശ്രമിച്ച പ്രതിയെ സാഹസികമായാണ് പിടികൂടിയത്. ഇയാൾക്ക് നേരെ ജനം പ്രതിഷേധാവുമായി രംഗത്ത് വന്നത് കാര്യങ്ങൾ കൂടുതൽ ഗൗരവതരമാക്കി. രാജാവിനെ ദൈവം രക്ഷിക്കുമെന്നും, നിങ്ങൾക്ക് നാണക്കേടാണ് ഇതെന്നും ആളുകൾ പറഞ്ഞു.
നാടകീയ സംഭവങ്ങളിലൂടെ പോലീസ് പ്രതിയെ കീഴ് പ്പെടുത്തിയപ്പോഴും ചാൾസ് രാജാവ് ഒരു ചടങ്ങിൽ പങ്കെടുക്കുകയായിരുന്നു. പരമ്പരാഗതമായി നടക്കുന്ന ഈ ചടങ്ങ് 2012-ൽ എലിസബത്ത് രാജ്ഞിയാണ് അവസാനമായി നടത്തിയത്. എലിസബത്ത് രാജ്ഞിയുടെ മരണശേഷം ആദ്യമായി സ്ഥാപിച്ച പ്രതിമയുടെ അനാച്ഛാദന ചടങ്ങിൽ പങ്കെടുക്കാനാണ് ഇരുവരും യോർക്കിലെത്തിയത്.
Leave a Reply