സ്വന്തം ലേഖകൻ 

തെങ്ങണ കെഎസ്ഇബി സെക്ഷൻ  ടച്ചിങ് വെട്ടു കരാർ  ജോലിക്കാരുടെ ലീലകൾ കൊണ്ട് പൊറുതിമുട്ടി നാട്ടുകാർ, ടച്ചിങ് വെട്ടാൻ വന്ന തൊഴിലാളികൾ, തൊഴിലാളി എന്ന് ഇവരെ അടച്ചു വിളിക്കാമോ എന്നറിയില്ല എങ്കിലും അങ്ങനെ തന്നെ ഇരിക്കട്ടെ കാരണം പലവിധത്തിലുള്ള ബുദ്ധിമുട്ടുകളും നാശനഷ്ടങ്ങളും ആണ് തദ്ദേശവാസികൾക്ക് വരുത്തിവച്ചിരിക്കുന്നത്, റോഡിലേക്ക് മുറിച്ചിടുന്ന മരങ്ങളുടെ വലിയ ശിഖരങ്ങൾ വഴിയിൽ നിന്നും എടുത്തു മാറ്റാൻ ഇവർ മെനക്കെടാറില്ല അത് മൂലം രാത്രിയിൽ ടു വീലറിൽ പിഞ്ചു കുട്ടിയുമായി  വന്ന ഒരുകുടുബം കുരുങ്ങി വഴിയിൽ വീണെങ്കിലും അവരുടെ ദൈവഭാഗ്യം വലിയ ആപത്തൊന്നു പറ്റിയില്ല.

മദ്യത്തിന്റെ അകമ്പടിയിൽ മരങ്ങൾ മുറിച്ചു പോയ ഇവർ മാമ്മൂട്, നടക്കപ്പാടം ,പെരുമ്പനച്ചി എന്നി സ്ഥലങ്ങൾ ആന കരിമ്പിൻ കാട്ടിൽ കയറിയതുപോലെ ആക്കി… ഇതു ചോദിക്കാൻ വന്ന ഒരു വൃദ്ധനെ, പച്ചത്തെറി അഭിഷേകത്തിൽ കുളിപ്പിച്ചു…ഇത് രണ്ടാഴ്ച മുൻപുള്ള കഥ പക്ഷെ ഇപ്പോൾ ഇതു പറയാനുള്ള  സംഭവം ഇതല്ല.

പെരുമ്പനച്ചി പെട്രോൾ പമ്പിന് മുൻപിലുള്ള കൂറ്റൻ മരത്തിന്റെ ശിഖരം  റോഡിലേക്ക് വെട്ടിയിടുന്ന ഒരു കർമ്മം ഇന്ന് രാവിലെ നടന്നു, ജനങ്ങൾ നേരത്തെ പ്രതിഷേധിച്ചതുകൊണ്ടാണോ എന്നറിയില്ല ശിഖരങ്ങൾ അവർ തന്നെ എടുത്തു മാറ്റി, അതല്ലേ രസം പാവപ്പെട്ട ഏതോ ഒരാൾ ടു വീലർ പാർക്ക് ചെയ്തു ജോലിക്കു പോയിരിക്കുന്നു അതിന്റെ മുകളിൽ വണ്ടി ഇരുന്ന സ്ഥലം കടക്കി മാറ്റി എങ്ങനെ ഉണ്ട് ഇത്… ഇതിനൊക്കെ  എന്ത് പറയാനാ…. ഇനി ആ പാവപ്പെട്ടവൻ രാത്രിയിൽ ജോലി കഴിഞ്ഞു വരുമ്പോൾ വണ്ടി ഇങ്ങനെ തപ്പിപ്പിടിച്ചു എടുക്കോമോ ആവൊ !!!

ഈ പ്രശ്‍നങ്ങൾ ജനങ്ങളുടെ  ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും അവിടുത്തെ നല്ലവരായ എല്ലാ മറ്റു ജീവനക്കാരും ക്ഷമിക്കുമല്ലോ അല്ലെ …..!