രാത്രി പെണ്‍കുട്ടികളുടെ ഹോസ്റ്റലിലെത്തി അജ്ഞാതനാ യുവാവ് അടിവസ്തങ്ങള്‍ എടുത്തുകൊണ്ടുപോകുന്നതായി പരാതി. ബെംഗളൂരുവിലെ മഹാറാണി ലക്ഷ്മി ആര്‍ട്സ് കോളേജിലെ വിദ്യാര്‍ത്ഥിനികളാണ് കോളേജ് ഹോസ്റ്റലിനു പുറത്തെ അയയില്‍ ഉണക്കാനിടുന്ന അടിവസ്ത്രങ്ങള്‍ മോഷ്ടിക്കപ്പെടുന്നതായി പരാതി നല്‍കിയിരിക്കുന്നത്.
ഇരുട്ടില്‍ പതുങ്ങി നില്‍ക്കുന്ന നഗ്നനായ ഒരാള്‍ അയലില്‍ ഉണക്കാനിട്ട അടിവസ്ത്രങ്ങളിലൊന്ന് ധരിച്ച് നില്‍ക്കുന്നതായി ​ ഒരിക്കല്‍ സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. ഒരിക്കല്‍ ഹോസ്റ്റല്‍ സെക്യുരിറ്റി ജീവനക്കാരന്‍ ഇയാളെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും ഒാടി രക്ഷപ്പെടുകയായിരുന്നു.ഇൗ വര്‍ഷം ഫിബ്രവരി 12നായിരുന്നു ഇത്. തുടര്‍ന്ന് പല ദിവസങ്ങളിലും ഇയാള്‍ ഹോസ്റ്റല്‍ മതില്‍ ചാടിക്കടന്ന് പോവാറുണ്ടെന്ന് പെണ്‍കുട്ടികള്‍ പരാതിപ്പെട്ടതായി കോളേജ് പ്രിന്‍സിപ്പല്‍ ആര്‍ ശാന്തകുമാരി പോലീസിനോടു പറഞ്ഞു. പ്രതി സമീപ പ്രദേശത്തു നിന്നുള്ള ആളായിരിക്കുമെന്നതിനാല്‍ ഉടന്‍ പിടികൂടാന്‍ കഴിയുമെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ