സ്പിരിച്ച്വല്‍ ഡെസ്‌ക്. മലയാളം യുകെ
പരി. ദൈവമാതാവ് സ്ഥാനനിര്‍ണ്ണയം നടത്തിയെന്ന് പൗരസ്ത്യ കത്തോലിക്കര്‍ വിശ്വസിക്കുന്ന കുറവിലങ്ങാട് മേജര്‍ ആര്‍ക്കി എപ്പിസ്‌ക്കോപ്പല്‍ മര്‍ത്തമറിയം അര്‍ക്കദിയാക്കോന്‍ തീര്‍ത്ഥാടന ദേവാലയത്തിലെ പ്രധാന തിരുന്നാളായ മൂന്നു നോമ്പ് തിരുന്നാള്‍ ജനു. 25, 26, 27 തീയതികളില്‍ കൊണ്ടാടുകയാണ്.
ജനുവരി ഇരുപത്തിനാല് ഞായറാഴ്ച്ച രാവിലെ 6.45 ന് ആര്‍ച്ച് പ്രീസ്റ്റ് റവ. ഡോ. അഗസ്റ്റ്യന്‍ കൂട്ടിയാനിയില്‍ കൊടിയേറ്റ് തിരുക്കര്‍മ്മം നടത്തും. തുടര്‍ന്ന് വൈകുന്നേരം ആറു മണിവരെ ആഘോഷമായ വിശുദ്ധ കുര്‍ബാനകള്‍ നടക്കും.
ജനുവരി 25. തിരുന്നാളിന്റെ ആദ്യ ദിവസമായ തിങ്കള്‍.
അഭി. മാര്‍ ജേക്കബ്ബ് മുരിക്കന്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ച് വചന സന്ദേശം നല്‍കും. രാവിലെ അഞ്ച് മണിക്ക് തിരുസ്വരൂപ പ്രതിഷ്ഠയോടെ ആരംഭിക്കുന്ന തിരുക്കര്‍മ്മങ്ങള്‍ വൈകിട്ട് ഒമ്പതിന് ചെണ്ടമേളത്തോടെയാണ് അവസാനിക്കുന്നത്.

ജനുവരി 26 ചൊവ്വാഴ്ച.
പ്രധാന തിരുനാള്‍ കപ്പല്‍ പ്രദക്ഷിണം.
രാവിലെ 10.30 ന് പാലാ രൂപതാദ്ധ്യക്ഷന്‍ അഭി. മാര്‍ ജോസഫ് കല്ലറങ്ങാട്ട് മുഖ്യ കാര്‍മ്മികത്വം വഹിക്കുന്ന ആഘോഷമായ തിരുന്നാള്‍ കുര്‍ബാന. വചന സന്ദേശം.
തുടര്‍ന്ന്..
യോനാ പ്രവാചകന്റെ നിനവേ യാത്രയുടെ സ്മരണയുണര്‍ത്തുന്ന ചരിത്രപ്രസിദ്ധമായ കപ്പല്‍ പ്രദക്ഷിണം നടക്കും.
പതിവ് തെറ്റിക്കാതെ ഇത്തവണയും കടപ്പൂര്‍ക്കാര്‍ കപ്പലെടുക്കും..

ജനുവരി ഇരുപത്തിയേഴ് ബുധനാഴ്ച്ച ഇടവക ജനത്തിന്റെ ദിവസമായി ആചരിക്കും. അന്നേ ദിവസം അഭി. മാര്‍. സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ ദിവ്യബലിയര്‍പ്പിച്ച് വചനസന്ദേശം നല്‍കും.

ലോകമെമ്പാടുമുള്ള മലയാളികള്‍ പ്രത്യേകിച്ചും കുറവിലങ്ങാട്ടുകാര്‍ ഹൃദയത്തില്‍ സൂക്ഷിക്കുന്ന മൂന്നു നോമ്പ് തിരുന്നാളിന്റെ വിശേഷങ്ങള്‍ കാണുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക് ചെയ്യുക.