ഭാര്യയുടെ സുഹൃത്തിനെ തട്ടിക്കൊണ്ടു പോയ കുറ്റത്തിന് 34 കാരനായ ക്രെയ്ഗ് ഡിവാർ തൻെറ ഭാര്യയുടെ സുഹൃത്തായ ജോൺ ഹോക്കിങ്സിന് നഷ്ടപരിഹാരമായി 500 പൗണ്ട് നൽകാനും കൂടാതെജയിൽ ശിക്ഷക്ക് പകരം തിങ്കിങ് സ്‌കിൽസ് കോഴ്സിനു ചേരാനും കോടതി ഉത്തരവിട്ടു. 32 കാരിയായ സൂ ഡിവാർ ന്റെ അഭിപ്രായവും കോടതി കേട്ടിരുന്നു. കൗൺസിൽ സോഷ്യൽ സർവീസ് ഓഫീസിൽ ജോൺ ഹോക്കിങ്സിനോടൊപ്പം ജോലി ചെയ്തു വരികയായിരുന്നു. അവർ ജോൺ ഹോക്കിങ്സിനോടുള്ള ബന്ധം ഭർത്താവിനോട് തുറന്നു പറഞ്ഞിരുന്നു. ഒരു നിമിഷത്തിന്റെ ഭ്രാന്തിൽ ചിന്താശേഷി നശിച്ച ക്രെയ്ഗ് അക്രമണത്തിന് ആയി ഹോക്കിങ്സ് ജോലികഴിഞ്ഞ് എത്തുന്നത് കാത്തുനിൽക്കുകയായിരുന്നു.

താക്കോൽ കൈമാറിയ ശേഷം മുന്നിലെ കാറിനെ പിന്തുടർന്ന് വണ്ടിയോടിച്ചില്ലെങ്കിൽ കഴുത്തറുത്ത് കൊന്നു കളയുമെന്ന് ക്രെയ്ഗ് ഭീഷണിപ്പെടുത്തിയതായി പ്രോസിക്യൂട്ടർ ആൻഡ്രൂ കോടതിയിൽ പറഞ്ഞു. ഒരു തുറന്ന പ്ലെയർ കഴുത്തിൽ ചേർത്തു പിടിക്കുകയും ചെയ്തു. എന്നാൽ തന്റെ പ്രതികാരബുദ്ധി തുറന്നു സമ്മതിച്ച ക്രെയ്ഗ് പറയുന്നത് താൻ ഹോക്കിങ്ങിനെ തട്ടിക്കൊണ്ടുപോവുകയും ആക്രമിക്കുകയോ ചെയ്തിട്ടില്ല എന്നാണ്. എന്നാൽ തന്റെ ഭാര്യയുടെ പേരിൽ ഹോക്കിങ്സിനെ ക്രെയ്ഗ് ബുദ്ധിമുട്ടിക്കുന്നതായി കോടതി കണ്ടെത്തി.

ക്രെയ്ഗ് ന് 22 മാസത്തേക്ക് സസ്പെൻഷനും അതോടൊപ്പം 25 ദിവസത്തെ റിഹാബിലിറ്റേഷൻ ക്ലാസും അറ്റൻഡ് ചെയ്യാനും കോടതി ഉത്തരവിട്ടു. . 19 സെഷനുകൾ ആയി ക്ലാസ്സും 300 മണിക്കൂർ സാമൂഹ്യസേവനവും ആണ് ഇത്. ഒപ്പം നഷ്ടപരിഹാരമായി ആക്രമിക്കപ്പെട്ട വ്യക്തിക്ക് 500 പൗണ്ടും കേസിന് ചെലവായ 1200 പൗണ്ടും നൽകണം.