‘ബിരിയാണി’ സിനിമയില്‍ പ്രധാന വേഷത്തില്‍ എത്തിയ നടന്‍ തോന്നയ്ക്കല്‍ ജയചന്ദ്രന് നേരെ സൈബര്‍ ആക്രമണം. ചിത്രത്തിലെ രംഗങ്ങള്‍ ലൈംഗിക ദൃശ്യങ്ങള്‍ എന്ന പേരില്‍ പ്രചരിപ്പിക്കുന്നു എന്ന പരാതിയോടെയാണ് നടന്‍ രംഗത്തെത്തിയിരിക്കുന്നത്. ബിരിയാണിയില്‍ കനി കുസൃതിയുടെ ഭര്‍ത്താവ് നാസര്‍ എന്ന കഥാപാത്രത്തെയാണ് ജയചന്ദ്രന്‍ അവതരിപ്പിച്ചത്.

ബിരിയാണി ഒ.ടി.ടി റിലീസ് ആയതിന് ശേഷം ചിത്രത്തിലെ രംഗങ്ങള്‍ ചിലര്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കാന്‍ ആരംഭിച്ചു. ലൈംഗിക ദൃശ്യങ്ങള്‍ എന്ന പേരിലാണ് വളരെ മോശം കമന്റുകളോടെ പ്രചരിപ്പിക്കുന്നത്. സിനിമയെ കുറിച്ചുള്ള പോസ്റ്റുകള്‍ക്ക് നേരെയും ഇത്തരം പ്രചാരണങ്ങള്‍ നടക്കുന്നുണ്ട് എന്ന് നടന്‍ പ്രതികരിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സിനിമ കണ്ടവര്‍ക്ക് ഈ രംഗങ്ങള്‍ എന്താണെന്ന് മനസ്സിലാകും. എന്നാല്‍ കാണാത്ത തന്റെ നാട്ടുകാരും ബന്ധുക്കളും അടങ്ങുന്നവര്‍ക്ക് ഇത് മനസ്സിലാവില്ല. നാട്ടിന്‍പുറത്താണ് താന്‍ ജീവിക്കുന്നത്. അവിടെയുള്ളവര്‍ക്ക് താന്‍ സിനിമയില്‍ അഭിനയിച്ചതാണ് എന്ന് അറിയില്ല. താന്‍ ഏതോ കെണിയില്‍ പെട്ടു എന്നാണ് അവര്‍ കരുതുക എന്ന് നടന്‍ പറയുന്നു.

ഇത്ര നല്ല ചിത്രം ചെയ്തിട്ടും ഇങ്ങനെ സംഭവിക്കുന്നതില്‍ സങ്കടമുണ്ട്. കോവിഡ് ലോക്ഡൗണ്‍ ആയതിനാല്‍ നിയമനടപടി സ്വീകരിക്കുന്നതില്‍ സാങ്കേതിക തടസ്സങ്ങളുണ്ടെങ്കിലും നിമയപരമായി സാദ്ധ്യമായതെല്ലാം ചെയ്യുമെന്ന് തോന്നയ്ക്കല്‍ ജയചന്ദ്രന്‍ വ്യക്തമാക്കി. സജിന്‍ ബാബു സംവിധാനം ചെയ്ത ബിരിയാണിക്കെതിരെ നേരത്തെയും സൈബര്‍ ആക്രമണങ്ങള്‍ നടന്നിരുന്നു.