ചങ്ങനാശേരി കുറിച്ചി ഇത്തിത്താനത്ത് ഒരു കുടുംബത്തിലെ മൂന്നു പേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. അച്ഛനെയും അമ്മയെയും മകനെയുമാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇത്തിത്താനം പൊൻപുഴ പാലമൂട്ടിൽ രാജപ്പൻ നായർ (71) , സരസമ്മ (65), രാജീവ് (35) എന്നിവരെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ടിപ്പർ ലോറി ഡ്രൈവറും പെയിൻറിംഗ് തൊഴിലാളിയുമാണ് മരിച്ച രാജീവ്.

രാവിലെ ടിപ്പറിൽ ജോലിയ്ക്ക് രാജീവ് എത്താതെ വന്നതിനെ തുടർന്നു തിരക്കിയെത്തിയ സുഹൃത്താണ് വീടിനുള്ളിൽ മൂന്നുപേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് നാട്ടുകാർ വിവരം പൊലീസിൽ അറിയിച്ചു. സ്ഥലത്തെത്തിയ ചിങ്ങവനം പൊലീസ് വീട് തുറന്ന് അകത്തു കയറിയപ്പോഴാണ് മരണം സ്ഥിരീകരിച്ചത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മൂന്നു പേരുടെ മൃതദേഹങ്ങൾ ഒരു മുറിയിൽ തന്നെ തൂങ്ങി നിൽക്കുന്ന നിലയിലാണ്. സംഭവമറിഞ്ഞു പ്രദേശത്ത് നൂറുകണക്കിന് ആളുകൾ തടിച്ച് കുടിയിട്ടുണ്ട്. മുറികളെല്ലാം ഉള്ളിൽ നിന്ന് പൂട്ടിയ നിലയിലാണ്. വീടിനുള്ളിലെ ലൈറ്റുകൾ തെളിഞ്ഞു കിടന്നിരുന്നു. മൂന്നു പേരുടെയും മരണത്തിന് പിന്നിൽ ദുരൂഹതയില്ലെന്നാണ് പോലീസ് നിലപാട്. പ്രാഥമിക പരിശോധനകൾ പൂർത്തിയാക്കിയ ശേഷം മാത്രമേ കൂടുതൽ വിശദാംശങ്ങൾ അറിയാൻ സാധിക്കു