ലണ്ടന്‍. മൂന്ന് വയസ്സ് മാത്രം പ്രായമുള്ള കുട്ടിയടക്കം ഇന്ത്യന്‍ വംശജരായ മൂന്നംഗ കുടുംബത്തെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. വെസ്റ്റ് ലണ്ടന്‍ ബ്രെന്റ് ഫോര്‍ഡില്‍ താമസിക്കുന്ന കുഹാരാജ് സിതംബരനാഥന്‍ (42) ഭാര്യ പൂര്‍ണ കാമേശ്വരി (36) മകന്‍ കൈലാശ് കുഹാരാജ് (3) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യയെയും മകനെയും കൊലപ്പെടുത്തിയതിന് ശേഷം കുഹാരാജ് ജീവനൊടുക്കിയെന്നാണ് പ്രാഥമിക നിഗമനം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കുടുംബത്തെക്കുറിച്ച് വിവരങ്ങള്‍ ഒന്നുമില്ലാത്തതിനാല്‍ ബന്ധുക്കള്‍ പൊലീസിനെ വിവരം അറിയ്ക്കുകയായിരുന്നു. പോലീസും ഇവരുമായി ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നെങ്കിലും ഫലമുണ്ടായില്ല. ഇതിന് പിന്നാലെയാണ് പ്രാദേശിക സമയം തിങ്കളാഴ്ച അര്‍ദ്ധരാത്രിയോടെ പോലീസ് വീട്ടിലെത്തി പരിശോധന നടത്തിയത്. പോലീസ് വീടിനുള്ളില്‍ പ്രവേശിച്ചപ്പോള്‍ കാമേശ്വരിയുടെയും മകന്റെയും മൃതദേഹമാണ് ആദ്യം കണ്ടത്. കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ നിലയില്‍ കുഹാരാജും സമീപത്തുണ്ടായിരുന്നു. അല്പസമയത്തിനു ശേഷം ഇയാളും മരിച്ചു. പൊലീസ് അന്വേഷണം ആരംഭിച്ചു.