മധു ഷണ്‍മുഖം

ബ്രിട്ടനിലെ തൃശ്ശൂര്‍ ജില്ലാ സൗഹൃദവേദിയുടെ ആഭിമുഖ്യത്തില്‍ ലിവര്‍പൂളില്‍ നടത്തപ്പെടുന്ന നാലാമത് തൃശ്ശൂര്‍ ജില്ലാ കുടുംബസംഗമത്തിന് ഇനി നാല് നാള്‍ മാത്രം. അറുന്നൂറോളം ജില്ലാ നിവാസികള്‍ പങ്കെടുത്ത് തൃശ്ശൂര്‍ പൂരത്തിന്റെ ആഘോഷങ്ങള്‍ അതേപടി പകര്‍ത്തി ജനങ്ങളെ പൂരലഹരിയിലാക്കിയ ഗ്ലോസ്റ്ററില്‍ നടന്ന കഴിഞ്ഞ തൃശ്ശൂര്‍ ജില്ലാ സംഗമത്തിന്റെ ഓര്‍മ്മകളും പങ്കുവെക്കുന്ന ജില്ലാ നിവാസികള്‍ നാല് നാള്‍ കഴിഞ്ഞ് വരുന്ന സംഗമത്തിനെ വളരെയേറെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ബ്രിട്ടനിലെ പല സ്ഥലങ്ങളിലായി ചിന്നിച്ചിതറി കിടക്കുന്ന സ്വന്തം നാട്ടുകാരെ നേരില്‍ കാണുവാനും അതുപോലെ സംഘാടകര്‍ ഒരുക്കിയിരിക്കുന്ന നിരവധി കലാകായിക പരിപാടികളും ജില്ലാ നിവാസികള്‍ക്കായി സംഘപ്പിച്ചിട്ടുണ്ട്. ലിവര്‍പൂളിലെ ഓള്‍ഡ് കൊളിയറി റോഡിലുള്ള വിസ്റ്റണ്‍ ടൗണ്‍ ഹാളില്‍ നടത്തപ്പെടുന്ന സംഗമത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ക്കായി 07825597760, 07727253424 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.