ലോക സമാധാനം ലക്ഷ്യമിട്ട് വേറിട്ട പ്രവർത്തനങ്ങളിലൂടെ ഡോ. ജോൺസൺ വി. ഇടിക്കുള

ലോക സമാധാനം ലക്ഷ്യമിട്ട് വേറിട്ട പ്രവർത്തനങ്ങളിലൂടെ ഡോ. ജോൺസൺ വി. ഇടിക്കുള
September 22 04:25 2020 Print This Article

എടത്വാ: ആതുര സേവനപാതയിലൂടെ അശരണർക്ക് ആശാദീപമായി മാറിയ ഡോ. ജോൺസൺ വി ഇടിക്കുള ലോക സമാധാനം ലക്ഷ്യമിട്ട് വേറിട്ട പ്രവർത്തനങ്ങളിലൂടെ മാത്യകയാകുകയാണ്.

ഐക്യത്തിന്റെയും മതസൗഹാർദ്ധത്തിന്റെയും സന്ദേശം പ്രചരിപ്പിക്കന്നതിന് കഴിഞ്ഞ 10 വർഷമായി നടത്തി വരുന്ന ശ്രമങ്ങൾ ഇതിനോടകം ശ്രദ്ധ നേടി കഴിഞ്ഞു. വേൾഡ് പീസ് ഫൗണ്ടേഷൻ്റെ ജനറൽ സെക്രട്ടറി എന്ന നിലയിൽ 2012 ൽ ഈ സന്ദേശം പ്രചരിപ്പിക്കുന്നതിന് ലക്ഷ്യമിട്ട് തിരുവനന്തപുരം സെക്രട്ടേറിയേറ്റ് ഡർബാർ ഹാളിലും ഡൽഹി വൈ.എം.സി.എയിലും ഗാന്ധി പീസ് ഫൗണ്ടേഷൻ ആസ്ഥാനത്തും മറ്റ് വിവിധ സംസ്ഥാനങ്ങളിലും കോളജുകളിലും സ്കൂളുകളിലും,ഗാന്ധി സ്മാരക കേന്ദ്രം എന്നിവിടങ്ങളിലും ലോകസമാധാന ചങ്ങല പ്രദർശനങ്ങൾ നടത്തുകയും ലോകത്തെ ഏറ്റവും വലിയ സമാധാന ചങ്ങല എന്ന നിലയിൽ ലിംങ്കാ ലോക റിക്കാർഡിലും ഇടം ലഭിച്ചിട്ടുണ്ട്.

ആലപ്പുഴ തലവടി ബെറാഖാ ഭവനിൽ ഡോ.ജോണ്‍സണ്‍ വി ഇടിക്കുള കഴിഞ്ഞ 24 വര്‍ഷമായി ജീവകാരുണ്യ – സാമൂഹിക മേഖലകളിലും നടത്തി വരുന്ന പ്രവർത്തനങ്ങളിലൂടെ ഇന്ത്യ ബുക്ക് ഓഫ് റിക്കാര്‍ഡ്, അസിസ്റ്റ് വേള്‍ഡ് റിക്കാര്‍ഡ്, യൂണിക്ക് വേള്‍ഡ് റിക്കാര്‍ഡ്, വേള്‍ഡ് അമേസിംങ്ങ് റിക്കാര്‍ഡ്, ഇന്ത്യന്‍ അച്ചീവേഴ്‌സ് ബുക്ക് ഓഫ് റിക്കാര്‍ഡ്, ഇംഗ്ലണ്ട് ആസ്ഥാനമായുള്ള റിക്കാർഡ് ഹോൾഡേഴ്സ് റിപ്പബ്ളിക്ക്, യു ആർ.എഫ് ബുക്ക് ഓഫ് റെക്കോർഡ് എന്നിവയിലും ഇടം ലഭിച്ചിട്ടുണ്ട്.

കൂടാതെ, ഇന്ത്യന്‍ ജേസീസ് അവാര്‍ഡ്, കണ്‍സ്യൂമേഴ്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ ബെസ്റ്റ് സോഷ്യല്‍ വര്‍ക്കര്‍ അവാര്‍ഡ്, കേരള യൂത്ത് ക്ലബ് അസോസിയേഷന്റെ സേവന പുരസ്‌കാരം, വൈ.എം.സി.എ ലീഡര്‍ഷിപ്പ് അവാര്‍ഡ്, അഹമ്മദാബാദ് ജീനിയസ് ഫൗണ്ടേഷന്റെ ജീനിയസ് അവാര്‍ഡ് ,സെക്കന്ദ്രബാദ് ഇന്ത്യൻ ബുക്ക് ഓഫ് റിക്കാർഡ്സിന്റ ഇന്ത്യന്‍ എക്‌സലന്‍സി അവാര്‍ഡ് ,കാത്തലിക്ക് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ഗുഡ് സമരിറ്റൻ പുരസ്ക്കാരവും നേടിയിട്ടുണ്ട്. ഭാരതീയ മനുഷ്യാവകാശ സംരക്ഷണ സമിതിയുടെ കർമ്മ ശ്രേഷ്ഠ പുരസ്ക്കാരത്തോടൊപ്പമുള്ള അവാർഡ്‌ തുകയും സംസ്ഥാന യുവജനക്ഷേമ ബോർഡിൻ്റെ യൂത്ത് അവാർഡിനോടൊപ്പം ഉണ്ടായിരുന്ന തുകയും നിർധനരായ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് നല്കി വീണ്ടും മാതൃക ആകുകയായിരുന്നു.

ബാലജനസഖ്യത്തിലൂടെയാണ് പൊതു പ്രവർത്തന ശൈലി ഉൾക്കൊണ്ടത്.1986 ൽ വേൾഡ് വിഷൻ്റെ ആദ്യകാല പ്രവർത്തകൻ ആയിരുന്നു. സമൂഹം അറപ്പോടെയും വെറുപ്പോടെയും കാണുന്നതിനപ്പുറം ബന്ധുക്കളുടെയും മിത്രങ്ങളുടെയും അവഗണനയും സഹിച്ച് നൂറനാട് കുഷ്ഠരോഗാശുപത്രിയിൽ കഴിയുന്ന അന്തേവാസികൾക്കൊപ്പമാണ് 2003 മുതൽ ഉള്ള ക്രിസ്മസ് ഉൾപെടെയുളള വിശേഷ ദിവസങ്ങൾ ചിലവഴിക്കുന്നത്.

കേരളത്തിലെ തീര പ്രദേശങ്ങളിൽ ഉണ്ടായ സുനാമി ബാധിത പ്രദേശങ്ങളിൽ ഡോ.ജോൺസൺ നടത്തിയ ജീവകാരുണ്യ _ ദുരിതാശ്വാസ പ്രവർത്തനങ്ങളെ അന്നത്തെ മുഖ്യമന്ത്രി എ.കെ.ആന്റണി ക്യാമ്പിൽ നേരിട്ടെത്തി അഭിനന്ദിച്ചിരുന്നു. .വിവിധ മേഖലകളിലെ പ്രവർത്തനങ്ങളിലൂടെ കേന്ദ്ര യുവജന ക്ഷേമ കായിക മന്ത്രാലയത്തിന്റെ യൂത്ത് അവാഡിനും അർഹനായിട്ടുണ്ട്.

ശൈശവ വിവാഹം രാജ്യത്ത് നിരോധിക്കണമെന്ന് ആവശ്യപെട്ട 10000 വിദ്യാർത്ഥികൾ ഒപ്പിട്ട ഭീമ ഹർജി 2004ൽ രാഷ്ട്രപതിക്ക് സമർപ്പിച്ചിരുന്നു.ചിക്കൻ ഗുനിയ പടർന്നു പിടിച്ചപ്പോൾ “സഞ്ചരിക്കുന്ന ആശുപത്രി “യിലൂടെ അംഗൻവാടികൾ , സ്കൂളുകൾ ,കോളജുകൾ എന്നിവിടങ്ങളിൽ സൗജന്യ മെഡിക്കൽ ക്യാമ്പും പരിശോധനയും സംഘടിപ്പിച്ച് പ്രതിരോധ മരുന്നുകളും വിതരണം ചെയ്തു. അന്യ സംസ്ഥാനങ്ങളിൽ നിന്നും എത്തുന്നവർക്ക് രോഗം പിടിക്കാതിരിക്കാൻ വിവിധ റെയിൽവേ സ്റ്റേഷനുകളിൽ ഓപ്പൺ ഫിവർ ക്ലിനിക്കിന് നേതൃത്വം നല്കി. ദേശീയ നേത്രദാന പക്ഷാചരണത്തിന്റെ ഭാഗമായി അന്ധതാ നിവാരണ സമിതിയുമായി സഹകരിച്ച് വിവിധ ജില്ലകളിലുടനീളം നേത്ര ദാന ബോധവത്ക്കരണ സന്ദേശ യാത്ര നടത്തുകയും ചെയ്തു.

കൊല്ലം പുറ്റിങ്ങൽ ക്ഷേത്ര ദുരന്തഭൂമിയിൽ യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുവാനും ക്ഷേത്രത്തിന്റെ ഒരു കി.മി. ചുറ്റളവിൽ ഉളള വീടുകളിലെ കിണറുകളിൽ മാംസ അവശിഷ്ഠങ്ങൾ വീണതിന് തുടർന്ന ശുദ്ധജലം ലഭിക്കാത് ജനം വലഞ്ഞപ്പോൾ വീടുകളിൽ നേരിട്ട് കുടിവെള്ളം വിതരണം ചെയ്യുവാനും നേതൃത്വം നല്കി.

തന്റെ നിരന്തരമായ ഇടപെടലുകളിലൂടെ സാമൂഹിക നന്മക്കു ഉതകുന്ന നിരവധി ഉത്തരവുകൾ അധികൃതരിൽ നിന്ന് നേടി എടുത്തിട്ടുണ്ട്. തെരുവ് നായ് ശല്യം വർദ്ധിച്ചതിനെ തുടർന്ന് ശാശ്വത പരിഹാരം ആവശ്യപ്പെട്ട നല്കിയ നിവേദനത്ത തുടർന്ന് മനുഷ്യാവകാശ കമ്മീഷൻ ഇടപെടുകയും പേവിഷബാധക്കുള്ള പ്രതിരോധ മരുന്ന് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ലഭ്യമാക്കണമെന്ന് കമ്മീഷൻ ഉത്തരവിട്ടിരുന്നു.10 വർഷം അടഞ്ഞുകിടന്ന എടത്വാ പബ്ളിക്ക് ലൈബ്രററി നവീന രീതിയിൽ ഉളള സൗകര്യങ്ങളോടു കൂടി പ്രവർത്തനം ആരംഭിക്കുന്നതിന് പ്രധാന പങ്ക് വഹിച്ച ഇദ്ദേഹത്തെ ഗ്രാമ പഞ്ചായത്ത് ഭരണ സമിതി ആദരിച്ചിരുന്നു.

രാജ്യത്ത് ലോക് ഡൗൺ പ്രഖ്യാപിച്ച സമയം മുതൽ കണ്ടെയ്ൻമെൻ്റ് സോൺ ഉൾപ്പെടെയുളള പ്രദേശങ്ങളിൽ വിവിധ സന്നദ്ധ സംഘടനകളെ ഏകോപ്പിച്ച് വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുന്നുണ്ട്.

ആരോഗ്യ വകുപ്പ് (കെഎസ്എ) അൽഖുർമ ഹോസ്പിറ്റൽ നേഴ്സിങ്ങ് ഡയറക്ടർ ആയ ജിജിമോൾ ജോൺസൺ ഭാര്യയും ബെൻ , ദാനിയേൽ എന്നിവർ മക്കളും ആണ്.വിവിധ പ്രാദേശിക _ അന്തർദേശിയ പ്രസ്ഥാനങ്ങളിൽ സജീവ നേതൃത്വം വഹിക്കുന്ന ഡോ.ജോൺസൺ വി ഇടിക്കുള യു.ആർ.എഫ് വേൾഡ് റെക്കാർഡ്സ് ഏഷ്യൻ ജൂറി കൂടിയാണ്. സേവനപാതയിലൂടെ ലോക റിക്കോർഡിൽ ഇടം പിടിച്ചെങ്കിലും ഡോ. ജോൺസൺ വി ഇടിക്കുള വിനയാന്വിതനായി തന്റെ യാത്ര വീണ്ടും തുടരുന്നു; ”ഈ ചെറിയവരിൻ ഒരുവന് ചെയ്തത് എനിക്കായി ചെയ്യുന്നു ” എന്നുള്ള യേശുനാഥൻ്റെ കല്പന നിറവേറ്റുവാൻ..

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles