മുന്‍ ഡിജിപി ടിപി സെന്‍കുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി. എസ്എന്‍ഡിപി അക്കൗണ്ടിലാണ് സെന്‍കുമാര്‍ ഡിജിപി ആയത്.എസ്ന്‍ഡിപി യോഗത്തെ തകര്‍ക്കാന്‍ ശ്രമിച്ചിട്ടുള്ള കോടാലിക്കൈക്കള്‍ എന്നും ഉയര്‍ന്നുവന്നിട്ടുള്ളത് സംഘടനയ്ക്കൊപ്പം നിലകൊണ്ടവരില്‍ നിന്നാണെന്നും തുഷാര്‍ വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു.ഇതിന് മുന്‍പും സെന്‍കുമാറിനെതിരെ വിമര്‍ശനവുമായി തുഷാര്‍ വെള്ളപ്പള്ളി രംഗത്ത് വന്നിരുന്നു.

എസ്എന്‍ഡിപിയുമായി യാതൊരു ബന്ധവുമില്ലാത്തവരാണ് ഇപ്പോള്‍ സംഘടനയ്ക്കെതിരെ രംഗത്തുവന്നത്.വന്‍ സാമ്പത്തിക ക്രമക്കേട് നടത്തിയെന്നാണ് ഇവര്‍ പറയുന്നത്. ആരോപണം ഉന്നയിച്ച ഇയാള്‍ കുറച്ചുനാള്‍ മുന്‍പ് ഡിജിപിയായിരുന്നു. എന്നിട്ട് എന്തുകൊണ്ട് അന്വേഷിച്ചില്ലെന്നും തുഷാര്‍ ചോദിച്ചിരുന്നു.

സെന്‍കുമാര്‍ എന്നു പറയുന്ന ഈ മാന്യദേഹം ഒന്നരവര്‍ഷം മുന്‍പ് വഴിയേ പോകുന്ന സമയത്ത് മക്കളുടെ കല്ല്യാണം നടത്താന്‍ വേണ്ടി യൂണിയന്‍ സെക്രട്ടറിയുടെ നിര്‍ബന്ധപ്രകാരം എസ്എന്‍ഡിപിയോഗത്തില്‍ അംഗത്വമെടുത്തതാണ്.അദ്ദേഹം എസ്എന്‍ഡിപിയുമായി ഒരു ബന്ധവും ഉള്ളയാളല്ല എന്നും തുഷാര്‍ പറഞ്ഞു