ലോക്സഭ തെരഞ്ഞെടുപ്പിൽ കനത്ത പോരാട്ടം നടക്കുന്ന പശ്ചിമ ബംഗാളിൽ ബിജെപിയും തൃണമൂലും ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ. 42 ലോക്സഭ മണ്ഡലങ്ങളിലെ വോട്ടുകൾ എണ്ണി തുടങ്ങുമ്പോൾ 15 മണ്ഡലങ്ങളിൽ ബിജെപിയും 22 മണ്ഡലങ്ങളിൽ തൃണമൂൽ കോൺഗ്രസും മുന്നേറുന്നു. 42 ലോക്സഭ മണ്ഡലങ്ങളിലായി 466 സ്ഥാനാർത്ഥികളാണ് മത്സരിക്കുന്നത്.
ഡാർജലിംഗ്, അസൻസോൾ, വടക്കൻ ബംഗാളിലെ അലിപൂർഡാർ, ജൽപായ്ഗുരി, കൂച്ച് ബഹാർ പശ്ചിമ ബംഗാളിലെ കൃഷ്ണനഗർ, ശ്രീറാംപുർ തുടങ്ങിയ മണ്ഡലങ്ങളിൽ ബിജെപിയുടെ വൻ മുന്നേറ്റമാണ് കാണാൻ കഴിയുന്നത്. ബിജെപിയുടെ തീവ്ര ഹിന്ദുത്വവും ജാതി സമവാക്യങ്ങളും തെരഞ്ഞടുപ്പിൽ വിജയിക്കുന്നതിന് കാരണമായേക്കുമെന്നാണ് വിലയിരുത്തൽ.
അതേസയമം തൃണമൂൽ കോൺഗ്രസ് നേതാവും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കൊൽക്കത്തെയെക്കാളും കൂടുതൽ പരിഗണന നൽകിയത് ഉത്തര ബംഗാളിനാണ്. ഭോൽപ്പൂർ, ബിർബം, ബർദ്ധാമൻ ഈസ്റ്റ്, ബർദ്ധമാൻ പടിഞ്ഞാറ് തുടങ്ങിയ മണ്ഡലങ്ങളിൽ വലിയ മുന്നേറ്റമാണ് തൃണമൂൽ നടത്തുന്നത്.
ഉത്തർപ്രദേശ് (80), മഹാരാഷ്ട്ര (48) എന്നീ സംസ്ഥാനങ്ങൾക്ക് ശേഷം ഏറ്റവും കൂടുതൽ ലോക്സഭ മണ്ഡലങ്ങളുള്ള സംസ്ഥാനമാണ് പശ്ചിമ ബംഗാൾ.
Leave a Reply