പുരുഷ സുഹൃത്തുക്കൾക്കൊപ്പം മദ്യപിച്ച നാല് വിദ്യാർത്ഥിനികളെ കോളജിൽ നിന്ന് പുറത്താക്കി. ബർത്ത്‌ഡേ പാർട്ടിക്കിടെ പുരുഷ സുഹൃത്തുക്കൾക്കൊപ്പം മദ്യപിച്ച പെൺകുട്ടികളെയാണ് കോളജിൽ നിന്ന് സസ്പൻഡ് ചെയ്തത്. സുഹൃത്തുക്കളോടൊപ്പം മദ്യപിക്കുന്ന പെൺകുട്ടികളുടെ വീഡിയ്ഓ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെത്തുടർന്നാണ് കോളജിൻ്റെ നടപടി. തമിഴ്‌നാട്ടിലെ നാഗപട്ടണം ജില്ലയിലെ ഒരു കോളജാണ് ഇത്തരത്തിൽ നടപടിയെടുത്തത്.

കൂട്ടത്തിലൊരു പെൺകുട്ടിയുടെ വീട്ടിൽ വെച്ച് നടന്ന ജന്മദിനാഘോഷത്തിൻ്റെ ദൃശ്യങ്ങളാണ് പുറത്തായത്. വീഡിയോയിൽ മൂന്നു പെൺകുട്ടികൾ കോളജ് യൂണിഫോം ധരിച്ചും മറ്റൊരു പെൺകുട്ടി സാദാ വേഷത്തിലുമായിരുന്നു ഉണ്ടായിരുന്നത്. ഇവർക്കൊപ്പം ഒരു പുരുഷ സുഹൃത്ത് മദ്യപിക്കുന്ന ദൃശ്യങ്ങളും കാണാമായിരുന്നു. കൂട്ടത്തിലുണ്ടായിരുന്ന മറ്റൊരു പുരുഷ സുഹൃത്താണ് വീഡിയോ പകർത്തി സമൂഹ മാധ്യമങ്ങളിൽ അപ്ലോഡ് ചെയ്തത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും പെൺകുട്ടികൾക്കെതിരെ വലിയ വിമർശനങ്ങൾ ഉയരുകയും ചെയ്തു. പെൺകുട്ടികൾക്കെതിരെ നടപടിയെടുക്കണമെന്ന് പല ഇടങ്ങളിൽ നിന്നായി ആവശ്യമുയർന്നതിനു പിന്നാലെയാണ് കോളജ് ഇത്തരത്തിൽ നടപടിയെടുത്തത്. പെൺകുട്ടികൾ കോളജിന് അപൊഅകീർത്തിയുണ്ടാക്കുന്ന തരത്തിൽ പെരുമാറിയെന്ന് കോളജ് അധികൃതർ പറയുന്നു. ഇവർക്കൊപ്പമുണ്ടായിരുന്ന പുരുഷ സുഹൃത്ത് കോളജ് വിദ്യാർത്ഥിയല്ലെന്നും വീഡിയോ പകർത്തിയത് പെൺകുട്ടിയുടെ ബന്ധുവാണെന്നും കോളജ് അധികൃതർ അവകാശപ്പെടുന്നു.