ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- ബ്രിട്ടീഷ് പാർലമെന്റലെ ഹൗസ് ഓഫ് കോമൺസിൽ സമ്മേളനം നടക്കുന്നതിനിടെ കൺസർവേറ്റീവ് പാർട്ടി എംപി നീൽ പാരിഷ് അശ്ലീല വീഡിയോകൾ കണ്ടതായുള്ള ആരോപണം ശക്തമായതിനെ തുടർന്ന് ഇദ്ദേഹത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരിക്കുകയാണ്. ഇതോടൊപ്പംതന്നെ ഈ ആരോപണത്തിൽ പാർലമെന്റ് സ്റ്റാൻഡേർഡ്സ് കമ്മീഷണർ അന്വേഷണവും നടത്തുന്നുണ്ട്. പാർലമെന്റ് സമ്മേളനത്തിനിടെ അദ്ദേഹത്തിന്റെ അടുത്തായിരുന്ന രണ്ട് വനിത സഹപ്രവർത്തകരാണ് ഈ പരാതി മുന്നോട്ടുവെച്ചത്. ഇദ്ദേഹത്തിന്റെ സമീപത്തിരുന്നപ്പോൾ നീൽ അശ്ലീല പോൺ വീഡിയോകൾ ഫോണിൽ കാണുകയായിരുന്നു എന്ന് ഇരുവരും വ്യക്തമാക്കി. പാർലമെന്ററി സ്റ്റാൻഡേർഡ്സ് കമ്മീഷണർ കാത്റിൻ സ്റ്റോൺ നടത്തുന്ന അന്വേഷണത്തിൽ നീൽ കുറ്റക്കാരനാണെന്ന് തെളിഞ്ഞാൽ , അദ്ദേഹത്തിനെതിരെ സസ്പെൻഷൻ മുതലായ നടപടികൾ ഉണ്ടാകും. അന്വേഷണത്തോട് പൂർണമായും സഹകരിക്കുമെന്നും, അന്വേഷണ റിപ്പോർട്ട് പുറത്തുവരുന്നതുവരെ ഇത് സംബന്ധിച്ച് തന്റെ ഭാഗത്തുനിന്ന് പ്രതികരണമൊന്നും ഉണ്ടാവുകയില്ലെന്നും ബി ബി സി ന്യൂസിനോട് നീൽ വ്യക്തമാക്കി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഫോണിൽ ഇത്തരത്തിലുള്ള വീഡിയോകൾ തുറന്നു എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, അനുകൂലമായ മറുപടിയാണ് നീൽ നൽകിയത്. എന്നാൽ അന്വേഷണ കമ്മീഷൻ തനിക്കെതിരെയുള്ള നടപടികൾ തീരുമാനിക്കട്ടെ എന്ന പ്രതികരണമാണ് അദ്ദേഹത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായത്.  തെറ്റ് ചെയ്തിട്ടുണ്ടെന്ന് അന്വേഷണത്തിൽ തെളിഞ്ഞാൽ ഒരിക്കലും തന്നെ എം പി സ്ഥാനത്ത് തുടരുകയില്ലെന്നും അദ്ദേഹം ഉറപ്പിച്ചു വ്യക്തമാക്കി. തനിക്ക് എല്ലാവിധ പിന്തുണയും തന്റെ കുടുംബം നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ പുതുതായി ഉയർന്നുവന്നിരിക്കുന്ന ആരോപണം ബോറിസ് ജോൺസനുമേൽ കൂടുതൽ സമ്മർദ്ദം ഉണ്ടാക്കുന്നതാണ്. ഉടൻതന്നെ ഇദ്ദേഹത്തെ പുറത്താക്കണമെന്ന ആവശ്യം ലേബർ പാർട്ടി നേതാക്കൾ ഉയർത്തിയിട്ടുണ്ട്. അറുപത്തഞ്ചുകാരനായ നീൽ 2010 മുതൽ തന്നെ സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടിൽ നിന്നുള്ള എംപിയാണ്. നീലിനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തതായി കൺസർവേറ്റീവ് പാർട്ടി വക്താവ് വ്യക്തമാക്കി.